newsroom@amcainnews.com

ടൊറൻ്റോ പൊലീസ് സ്പെഷ്യൽ കോൺസ്റ്റബിൾ: അപേക്ഷിക്കാം ഫെബ്രുവരി 6 വരെ

ടൊറൻ്റോയിലെ പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ‘സ്പെഷ്യൽ കോൺസ്റ്റബിൾ’ തസ്തികകളിലേക്ക് സിറ്റി പൊലീസ് സർവീസ് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് 12 (OSSD) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. കനേഡിയൻ പൗരത്വം അല്ലെങ്കിൽ പെർമനൻ്റ് റെസിഡൻ്റ് (PR) പദവി, ‘G’ ലൈസൻസ്, OACP സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങളുമായി ഇടപഴകുന്ന മേഖലയിലോ കസ്റ്റമർ സർവീസിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

സ്പെഷ്യൽ കോൺസ്റ്റബിൾ തസ്തികയിൽ തുടക്കക്കാർക്ക് 88,973 മുതൽ 101,881 ഡോളർ വരെ (ഏകദേശം 55 ലക്ഷം മുതൽ 63 ലക്ഷം രൂപ വരെ) വാർഷിക ശമ്പളം ലഭിക്കും. ഇതോടൊപ്പം ഫാമിലി ഹെൽത്ത് & ഡെന്‍റൽ പ്ലാൻ, വിഷൻ കെയർ, ലൈഫ് ഇൻഷുറൻസ്, പെയ്ഡ് വെക്കേഷൻ, പെൻഷൻ പ്ലാൻ (OMERS) എന്നീ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് : tps.ca/careers/special-constable

You might also like

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

Top Picks for You
Top Picks for You