newsroom@amcainnews.com

‘ബബിള്‍ സോണ്‍’ നിയമഭേദഗതിക്ക് ടൊറന്റോ സിറ്റി കൗണ്‍സിലിന്റെ അംഗീകാരം

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ഡേകെയറുകള്‍ എന്നിവയ്ക്ക് സമീപം പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിക്കുന്ന നിയമഭേദഗതിക്ക് അംഗീകരിച്ച് ടൊറന്റോ സിറ്റി കൗണ്‍സില്‍. ജൂലൈ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിവാദ ‘ബബിള്‍ സോണ്‍’ നിയമഭേദഗതിയെ അനുകൂലിച്ച് കൗണ്‍സിലര്‍മാര്‍ വോട്ടു ചെയ്തു. 16 കൗണ്‍സിലര്‍മാര്‍ നിയമഭേദഗതിയെ അനുകൂലിച്ചപ്പോള്‍ ഒമ്പത് പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.

നിയമഭേദഗതി പ്രകാരം നിരോധിത മേഖല 20 മീറ്ററില്‍ നിന്നും 50 മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ‘ബബിള്‍ സോണ്‍’ ആവശ്യപ്പെടുന്ന പള്ളി, സിനഗോഗ്, മോസ്‌ക്, ഡേകെയറിനും അത് ലഭിക്കും. നഗരത്തിലുടനീളമുള്ള 3,000 സ്ഥലങ്ങളില്‍ ‘ബബിള്‍ സോണ്‍’ നിയമം ബാധകമായിരിക്കും. നിയമലംഘകര്‍ക്ക് 5,000 ഡോളര്‍ വരെ പിഴ ഈടാക്കും. പിഴ അടയ്ക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.

You might also like

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

Top Picks for You
Top Picks for You