കാൽഗറി : ദക്ഷിണ ആൽബർട്ടയിലെ ജൂനിയർ ഹോക്കി ടീമംഗങ്ങളായ മൂന്ന് താരങ്ങൾ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി ആർസിഎംപി അറിയിച്ചു. സ്റ്റേവ്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ ആൽബർട്ട മസ്റ്റാങ്സിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ടീം പരിശീലനത്തിന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ടീം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ജെ.ജെ. റൈറ്റ് (18), കാമറൂൺ കാസോർസോ (18), കേഡൻ ഫൈൻ (17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹൈവേ 2-ലും 55 അവന്യൂവിലും രാവിലെ 11 മണിയോടെയാണ് അപകടം നടന്നതെന്ന് ക്ലെയർഹോം RCMP അറിയിച്ചു. താരങ്ങൾ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.







