newsroom@amcainnews.com

കാലിഫോര്‍ണിയയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മരണം; ഇന്ത്യക്കാരായ രണ്ട് കുട്ടികളെ കാണാതായി

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ കുടിയേറ്റക്കാരക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചു. ഇന്ത്യക്കാരായ രണ്ട് കുട്ടികളടക്കം ഒൻപത് പേരെ കാണാതായതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.

മെക്സികോ അതിര്‍ത്തിയുടെ 35 മൈല്‍ ദൂരത്ത് ടോറി പൈന്‍ സ്റ്റേറ്റ് ബീച്ചിന് സമീപത്ത് വച്ചാണ് ഇന്ത്യൻ കുടുംബമടക്കം സഞ്ചരിച്ചിരുന്ന
ബോട്ട് മറിഞ്ഞത്. രണ്ട് കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. മാതാപിക്കള്‍ ലാ ജൊല്ലയിലെ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബോട്ടിലുണ്ടായിരുന്നവരെല്ലാം കുടിയേറ്റക്കാരാണെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചു. തിരച്ചിലിനായി ഹെലികോപ്റ്ററും ബോട്ടും വിന്യസിച്ചതായി കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

You might also like

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

Top Picks for You
Top Picks for You