പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചില നേതാക്കൾ പലസ്തീൻ ഭീകരതക്ക് കീഴടങ്ങുന്നത് ഇസ്രയേലിനെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രം അംഗീകരിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നവര്‍ ഭീകരതയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു.







