newsroom@amcainnews.com

ഓൺലൈൻ തട്ടിപ്പായ ‘കാറ്റ്‌ഫിഷിംഗിന്’ ഇരകളാകുന്നവരുടെ എണ്ണം കാനഡയിൽ വർധിക്കുന്നു

ഓട്ടവ: ഓൺലൈൻ തട്ടിപ്പായ ‘കാറ്റ്‌ഫിഷിംഗിന്’ (Catfishing) ഇരകളാകുന്നവരുടെ എണ്ണം കൂടുന്നതായി ന്യൂഫൗണ്ട്ലാൻഡിലെ ഗാൻഡർ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി. ഓൺലൈനിൽ വ്യാജ ഐഡൻ്റിറ്റി ഉപയോഗിച്ച് ആളുകളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്ന രീതിയാണ് കാറ്റ്‌ഫിഷിംഗ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ആറ് പേരാണ് തങ്ങൾ ഓൺലൈനിൽ സംസാരിച്ച വ്യക്തികളെ കാണാനായി വിമാനത്താവളത്തിൽ എത്തിയതെന്ന് വിമാനത്താവളത്തിലെ ചീഫ് എക്സിക്യൂട്ടീവായ റെഗ് റൈറ്റ് പറയുന്നു. എന്നാൽ, അങ്ങനെയൊരാൾ നിലവിലില്ലെന്ന് മനസ്സിലാക്കിയതോടെ ഇവർ കടുത്ത നിരാശയിലായി. ഇത് ജീവനക്കാർക്കും ഇരകൾക്കും മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രശ്നം കാനഡയിലുടനീളം വ്യാപകമാകുന്നതിൻ്റെ സൂചനയായാണ് സമീപകാല സംഭവങ്ങളെ ഗാൻഡർ വിമാനത്താവള അധികൃതർ കാണുന്നത്. അതു കൊണ്ട് തന്നെ, കുടുംബാംഗങ്ങൾ ഓൺലൈനിൽ ആരുമായെങ്കിലും അടുപ്പം കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന് റെഗ് റൈറ്റ് മുന്നറിയിപ്പ് നൽകി. ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനായി വ്യാജ വ്യക്തിത്വങ്ങൾ സൃഷ്ടിച്ച് നടത്തുന്ന ഈ ഓൺലൈൻ തട്ടിപ്പിനെതിരെ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

You might also like

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

പണപ്പെരുപ്പം കുറഞ്ഞു, പക്ഷേ ജീവിതച്ചിലവോ? മാർക്ക് കാർണി സർക്കാരിന്റെ ഒന്നാം വർഷത്തെ വിലയിരുത്തൽ

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

Top Picks for You
Top Picks for You