newsroom@amcainnews.com

ആവേശവും ആരാധനയും അടക്കാനായില്ല, കെട്ടിപ്പിടിച്ച് ഗായകന്റെ ചുണ്ടിൽ ദീർഘചുംബനം നൽകി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, വിഡിയോ വൈറൽ; ഭർത്താവ് ക്ഷുഭിതനായി വിവാഹ മോചനം തേടി, ഒടുവിൽ ക്ഷമ ചോദിച്ച് യുവതി

ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്ത ഗായകനായ റോമിയോ സാന്റോസിന്റെ പരിപാടിക്കെത്തിയ അദ്ദേഹത്തിന്റെ ആരാധിക മിറിയം ക്രൂസിന് തന്റെ ഇഷ്ടതാരത്തെ കണ്ടപ്പോൾ ആവേശം അടക്കാനായില്ല. സംഗീതപരിപാടിയുടെ ആവേശവും കൂടിയായതോടെ മിറിയം സ്റ്റേജിലേക്ക് ഓടിച്ചെല്ലുകയും റോമിയോയെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ദീർഘചുംബനം നൽകുകയും ചെയ്തു.

ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ താമസിയാതെ പ്രചരിച്ചു. എന്നാൽ തന്റെ ദാമ്പത്യജീവിതത്തിൽ ഇതൊരു പ്രശ്നം സൃഷ്ടിക്കാൻ പോകുകയാണെന്ന് മിറിയം അറിയാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ധാരാളം ആരാധകരുള്ള ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണു മിറിയം. ഡെയ്ഷ ഒഫീഷ്യൽ എന്ന സ്ക്രീൻ നാമത്തിലാണ് ഇവർ ഇൻസ്റ്റഗ്രാമിലുള്ളത്. ഒന്നേകാൽ ലക്ഷത്തോളം ഫോളോവേഴ്സ് അവർക്ക് സമൂഹമാധ്യമത്തിലുണ്ട്. വിഡിയോ പലവഴിയിൽ പ്രചരിച്ച് ഒടുവിൽ മിറിയത്തിന്റെ ഭർത്താവിന്റെ പക്കലുമെത്തി.

വിഡിയോ കണ്ട് ക്ഷുഭിതനായ ഭർത്താവ് മിറിയത്തിനെതിരെ വിവാഹ മോചന ഹർജി നൽകിയിരിക്കുകയാണെന്നാണ് പ്രചരിക്കുന്ന വിവരം. പത്തുവർഷത്തോളമായ വിവാഹത്തിൽ കുട്ടികളുമുണ്ട്. പിന്നീട് ഭർത്താവിനോട് ക്ഷമാപണം നടത്തി മിറിയം ഒരു വിഡിയോ പുറത്തിറക്കി. തന്റെ പത്തുവർഷമായ വിവാഹത്തിന്റെ വിലയുണ്ടായിരുന്നു ആ ചുംബനത്തിനെന്ന് അവർ വിഡിയോയിൽ പറഞ്ഞു.

എന്നാൽ ചുംബനം നൽകിയതിൽ തനിക്കു വിഷമമോ പശ്ചാത്താപമോ ഇല്ലെന്നും റോമിയോ സാന്റോസിനെ താൻ അത്രയ്ക്ക് ആരാധിക്കുന്നുണ്ടെന്നും മിറിയം പറഞ്ഞു. എന്നാൽ ഭർത്താവിനെ വിഷമിപ്പിച്ചതിൽ താൻ ക്ഷമ പറയുന്നെന്നും വിവാഹ മോചന തീരുമാനത്തിൽനിന്നു ഭർത്താവ് പിന്മാറുമെന്നാണു പ്രതീക്ഷയെന്നും അവർ ആ വിഡിയോയിൽ പറഞ്ഞു. മിറിയത്തിന്റെ ആരാധകരും വിഷയത്തിൽ രണ്ടു തട്ടിലായി.

മിറിയം ചെയ്തത് വിവാഹബന്ധത്തിന് എതിരായ കാര്യമാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ ഭർത്താവിനും വിമർശനം വന്നു. ഭർത്താവിന്റെ അരക്ഷിതത്വ ബോധമാണ് ഈ നീക്കത്തിലേക്കു നയിച്ചതെന്നായിരുന്നു ആ വിമർശനം. എന്നാൽ പത്തുവർഷമായി ഒരുമിച്ചു കഴിഞ്ഞതല്ലേ, ഈയൊരു സംഭവം പറഞ്ഞുതീർക്കണമെന്നും വിവാഹ മോചന തീരുമാനം മാറ്റണമെന്നുമാണ് ന്യൂട്രൽ രീതിയിൽ ചിലർ അഭിപ്രായം പറഞ്ഞത്. ന്യൂയോർക്കിലെ ബ്രോങ്ക്സിൽ രൂപപ്പെട്ട ഡൊമിനിക്കൻ സംഗീത ബാൻഡായ അവഞ്ചുറയിലെ അംഗമായിരുന്നു റോമിയോ. ഇന്ന് ഈ ബാൻഡ് ഇല്ല. എന്നാൽ ബാൻഡ് അംഗങ്ങൾ കുറച്ചുകാലത്തേക്ക് പുനസംഘടിച്ച് നടത്തിയ റിയൂണിയൻ ടൂറിലാണു വിവാദ ചുംബനം ഉണ്ടായത്.

You might also like

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

Top Picks for You
Top Picks for You