newsroom@amcainnews.com

ഒൻ്റാരിയോ കാലിഡോണിയയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശി മരിച്ചു

ഒൻ്റാരിയോ കാലിഡോണിയയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കപില്‍ രഞ്ജി തമ്പാന്‍ മരിച്ചു. ബഹ്‌റൈനില്‍ നിന്ന് സെപ്റ്റംബറിൽ കാനഡയിലേക്ക് കുടിയേറിയ, സംഗീതജ്ഞനും സൗണ്ട് എന്‍ജിനീയറുമായ കപിൽ ഹാമില്‍ട്ടണിലാണ് താമസം.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആര്‍ഗൈല്‍ സ്ട്രീറ്റ് സൗത്തിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ കപിലിനെ ആശുപത്രിയിൽ എത്തിക്കുന്നത് മുന്നേ മരിച്ചതായി സ്ഥിരീകരിച്ചു. കാറിലെ സഹയാത്രികനെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അപകടത്തില്‍ ഉള്‍പ്പെട്ട എസ്യുവിയുടെ ഡ്രൈവറെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് റീജിയന്‍ ഒപിപി ട്രാഫിക് ഇന്‍സിഡന്റ് മാനേജ്മെന്റ് എന്‍ഫോഴ്സ്മെന്റ് ടീം ആണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

You might also like

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

ആന്ത്രോപിക്കിന്റെ പുതിയ എഐ ‘അപകടകാരി’; ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാണോ? കാനഡയിൽ ചർച്ച സജീവം

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

Top Picks for You
Top Picks for You