newsroom@amcainnews.com

ബ്രസീലിലെ ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി; കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം

സാവോ പോളോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും ചേർന്നു നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി. റിയോയിലെ പെൻഹയിലുൾപ്പെടെ നിരത്തുകൾ മൃതദേഹങ്ങളെക്കൊണ്ടു നിറഞ്ഞു. യുവാക്കളുടെ തലയ്‌ക്കു വെടിവച്ചും കത്തികൊണ്ടു കുത്തിയും കെട്ടിയിട്ടും അതിക്രൂരമായിരുന്നു സേനാനടപടികൾ. പൊലീസും ഹെലികോപ്റ്ററിലെത്തിയ സൈനികരും ഉൾപ്പെടെ 2500 ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കോപ് 30 കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട സി40 ആഗോള ഉച്ചകോടി, വില്യം രാജകുമാരൻ ആതിഥ്യം വഹിക്കുന്ന എർത്ഷോർട്ട് പുരസ്കാരദാന ചടങ്ങ് എന്നിവയ്‌ക്ക് റിയോ ഡി ജനീറോ വേദിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നടപടി. നഗരത്തിലെ ലഹരിമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന കൊമാൻഡോ വെർമെലോ സംഘത്തെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ റെയ്‌ഡായിരുന്നു ഇത്.

You might also like

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

Top Picks for You
Top Picks for You