newsroom@amcainnews.com

തീവ്രവാദ പ്രവർത്തനം: കനേഡിയൻ സൈനികർക്ക് ജാമ്യം ഇല്ല

കെബെക്ക് സിറ്റിക്ക് സമീപം ബലമായി ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് തീവ്രവാദ കുറ്റം ചുമത്തിയ മൂന്ന് പേർക്ക് ജാമ്യം നിഷേധിച്ച് കെബെക്ക് കോടതി. ജൂലൈ എട്ടിന്, ആയുധങ്ങൾ ശേഖരിച്ചുവെന്നും കെബെക്ക് സിറ്റിക്ക് സമീപം ബലമായി ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് കനേഡിയൻ സൈനികർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

സൈമൺ ആഞ്ചേഴ്‌സ്-ഔഡെറ്റ് (24), റാഫേൽ ലഗാസെ (25), മാർക്ക്-ഔറേൽ ചാബോട്ട് (24) എന്നിവർ വിചാരണ വരെ കസ്റ്റഡിയിൽ തുടരും. ഇവർക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന് സൗകര്യമൊരുക്കിയതിനും, അനധികൃതമായി തോക്കുകൾ സൂക്ഷിച്ചതിനും സ്ഫോടകവസ്തുക്കളും നിരോധിത ഉപകരണങ്ങളും കൈവശം വച്ചതിനും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് .നാലാമത്തെ പ്രതിയായ മാത്യു ഫോർബ്‌സ് (33) ആയുധക്കേസിൽ പ്രതിയാണ്. ജിപിഎസ് ട്രാക്കിങ് ബ്രേസ്‌ലെറ്റ് ധരിക്കുന്നത് ഉൾപ്പെടെയുള്ള നീണ്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് ജാമ്യം നൽകിയിട്ടുണ്ട്. അറസ്റ്റിലായ സമയത്ത് ഫോർബ്‌സും ചാബോട്ടും സൈന്യത്തിൽ സജീവ അംഗങ്ങളായിരുന്നുവെന്ന് കനേഡിയൻ സായുധ സേന അറിയിച്ചിരുന്നു.

You might also like

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

കാൽഗറിയിൽ രാത്രികളിൽ തുടർച്ചയായുണ്ടായ കവർച്ചകൾ: 45ലധികം കവർച്ചകളിൽ 17 പേർ പൊലീസ് പിടിയിൽ

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ഓഗസ്റ്റിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 225 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഐആർസിസി

തീപിടുത്തമുണ്ടായെന്ന് ഐഫോൺ എസ്ഒഎസ് അലേർട്ട്: ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി വെർനോൺ സെർച്ച് ആൻഡ് റെസ്‌ക്യൂ സം​​ഘം; ഒടുവിൽ സന്ദേശം സാങ്കേതിക പിഴവെന്ന് കണ്ടെത്തി

Top Picks for You
Top Picks for You