വരുംദിവസങ്ങളില്‍ നഗരം കൊടുംചൂടിലേക്ക് കടക്കുമ്പോള്‍ കെബെക്കില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമായി എന്‍വയണ്‍മെന്റ് കാനഡ. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ പ്രവിശ്യയില്‍ ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ഏജന്‍സി പ്രവചിക്കുന്നു.
ഞായറാഴ്ച പകല്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസും, രാത്രിയില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുമായിരിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം കൂടുതല്‍ അനുഭവപ്പെടും. ഈ ദിവസങ്ങളില്‍ ഈര്‍പ്പം കാരണം താപനില 40 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനു വരെയും കാരണമായേക്കാവുന്നതിനാല്‍ ഉഷ്ണതരംഗ സമയത്ത് ജനങ്ങള്‍ കനത്ത ചൂടിനെതിരെ മുന്‍കരുതലുകള്‍ എടുക്കണമെന്ന് കെബെക്ക് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വീക്കം, ചുണങ്ങു, മലബന്ധം, ബോധക്ഷയം, കടുത്ത ക്ഷീണം, സ്‌ട്രോക്ക്, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളാകല്‍ എന്നിവ ഉഷ്ണതരംഗ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഉഷ്ണതരംഗത്തെ മറികടക്കാന്‍ ധാരാളം വെള്ളം കുടിക്കുക, മദ്യം അല്ലെങ്കില്‍ കഫീന്‍ ഒഴിവാക്കുക, എയര്‍ കണ്ടീഷന്‍ ചെയ്തതോ തണുത്തതോ ആയ സ്ഥലത്ത് ദിവസത്തില്‍ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ചെലവഴിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെക്കുന്നു.