newsroom@amcainnews.com

അധ്യാപക സമരം: ‘ബാക്ക് ടു വർക്ക് ‘ ബിൽ പിൻവലിക്കണമെന്ന് യൂണിയനുകൾ

ആൽബർട്ടയിൽ അധ്യാപകരെ നിർബന്ധിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ ലക്ഷ്യമിടുന്ന നിയമനിർമാണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോമൺ ഫ്രണ്ട് തൊഴിലാളി കൂട്ടായ്മ രം​ഗത്ത്. ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷനും സർക്കാരും തമ്മിലുള്ള സംഘർഷം വർധിക്കുന്നത്, പണിമുടക്കാനുള്ള അവകാശത്തെ പരിഹസിക്കുന്നതിന് തുല്യമാകുമെന്ന്, 3.5 ലക്ഷത്തിലധികം യൂണിയൻ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മ മുന്നറിയിപ്പ് നൽകി.

അധ്യാപക സമരം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ 2 തിങ്കളാഴ്ച അവതരിപ്പിക്കാനാണ് സ്മിത്ത് സർക്കാരി​ന്റെ തീരുമാനം. ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് സർക്കാർ നിയമം നടപ്പിലാക്കിയാൽ, അത് തൊഴിലാളികളുടെ കരാർ ചർച്ചയ്ക്കുള്ള അവസരം തകർക്കുമെന്നും യൂണിയനുകൾ പറയുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ പ്രതിഷേധം സംഘടിപ്പിക്കാൻ തങ്ങൾക്ക് മറ്റ് മാർഗ്ഗമില്ലെന്നും കോമൺ ഫ്രണ്ട് കൂട്ടായ്മ പ്രീമിയർ ഡാനിയേൽ സ്മിത്തിനെ അറിയിച്ചു.

You might also like

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

ഇന്ത്യയിൽനിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് ഇറക്കുമതി ചെയ്തതിന് ഓട്ടവ സ്വദേശിയായ ഇന്ത്യൻ വംശജനെതിരെ കേസ്

ബ്രസീലിലെ ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി; കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം

കാർബൺ ടാക്സ് കുറയ്ക്കും: ന്യൂബ്രൺസ്‌വിക്ക് സർക്കാർ

ട്രക്കുകൾക്കും ബസുകൾക്കും പുതിയ യുഎസ് തീരുവ പ്രാബല്യത്തിൽ

Top Picks for You
Top Picks for You