ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

കാനഡയിലെ ബ്രാംപ്ടണിൽ സായാഹ്ന സവാരിക്കിറങ്ങിയ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും ഏകദേശം 20,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ജൂലൈ 28-ന് വൈകുന്നേരം ആറു മണിയോടെ ചിങ്ഗൂസി റോഡിനും ബോവെയർഡ് ഡ്രൈവ് വെസ്റ്റിനും സമീപമാണ് സംഭവം നടന്നത്. എന്നാൽ, വയോധികയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ച അതേ വ്യക്തിയെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെട്ട സമാനമായ മറ്റൊരു സംഭവത്തിന്റെ ദൃശ്യങ്ങൾ ടൊറൻ്റോ പൊലീസ് പുറത്തുവിട്ടതോടെയാണ് ഈ സംഭവും പുറത്തറിഞ്ഞത്. 78 വയസ്സുള്ള വയോധികയെ അയൽവാസിയാണെന്ന് […]