‘ട്രംപ് ഫാസിസ്റ്റ് തന്നെ, നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു’; മംദാനി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ട്രംപിനെ ‘ഫാസിസ്റ്റ്’ എന്ന് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്രാന്‍ മംദാനി. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് താന്‍ മുന്‍പ് പറഞ്ഞ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മംദാനി വ്യക്തമാക്കിയത്. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോള്‍ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ് കുറയ്ക്കുന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മംദാനി അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ട്രംപ് ആകട്ടെ, ശക്തരായ […]
ചരിത്രവിജയം കുറിച്ച് സൊഹ്റാന്‍ മംദാനി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിക്ക് മിന്നും ജയം. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് മുപ്പത്തിനാലുകാരനായ മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്റാന്‍ മംദാനിയുടെ അഭിമാനകരമായ നേട്ടം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ മുന്നേറ്റമായാണ് ഇന്ത്യന്‍ വംശജനായ മംദാനിയുടെ ജയത്തെ വിശേഷിപ്പിക്കുന്നത്. സാര്‍വത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുള്ള അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. പ്രശസ്ത ഇന്ത്യന്‍ […]