newsroom@amcainnews.com

ഷീ ജിൻപിങ്ങുമായി ചർച്ച നടത്തുന്നതിനായി പുടിൻ ചൈന സന്ദർശിക്കും; ട്രംപിന്റെ സന്ദർശനത്തിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ നീക്കം

ബീജിങ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്ത ആഴ്ച ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തും. മെയ് 19, 20 തീയതികളിൽ ബീജിങിലെത്തുന്ന പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ യാത്രയെന്നത് ഏറെ ശ്രദ്ധേയമാണ്. റഷ്യ-ചൈന സൗഹൃദ ഉടമ്പടിയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും പ്രധാന ആഗോള വിഷയങ്ങളും ചർച്ചയാകും. […]

ട്രംപ്-ഷി നിര്‍ണായക കൂടിക്കാഴ്ച ഏപ്രിലില്‍

യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിന്‍പിങ്ങും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച ഏപ്രിലില്‍ നടക്കും. ഈ വര്‍ഷം ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് വര്‍ഷാവസാനം ഷി ചിന്‍പിങ് അമേരിക്കയിലെത്തുമെന്നും ട്രംപ് സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നയതന്ത്ര നീക്കങ്ങള്‍. ഏപ്രിലിലെ ചൈന സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും നിലവില്‍ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം വളരെ മികച്ചതാണെന്നും വൈറ്റ്ഹൗസില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു. ലോകത്തെ […]

ഷീ-കാർണി കൂടിക്കാഴ്ച: വാതിലുകൾ തുറന്ന് ചൈനീസ് വിപണി, കനോല കർഷകർക്ക് ആശ്വാസം

കനേഡിയൻ കനോല കർഷകർക്ക് ആശ്വാസമായി ചൈനീസ് വിപണി വീണ്ടും തുറക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വർഷങ്ങളായി നിലനിന്നിരുന്ന വ്യാപാര തർക്കത്തിന് പരിഹാരമായതായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡയിൽ വിപണിയൊരുക്കുന്നതിനും കനോലയുടെ ഇറക്കുമതി തീരുവ ചൈന കുറയ്ക്കുന്നതിനുമുള്ള നിർണ്ണായക വ്യാപാര കരാറിൽ ഒപ്പുവെച്ചതായും കാർണി അറിയിച്ചു. മാർച്ചോടെ കനോല ഇറക്കുമതി തീരുവ 15 ശതമാനമായി ചൈന കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് വലിയ പുരോഗതിയാണെന്നും കാർണി കൂട്ടിച്ചേർത്തു. കരാർ പ്രകാരം […]

ട്രംപിന്റെ ഏഷ്യൻ പര്യടനം: ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ചൈനയുമായുള്ള വ്യാപാര-തീരുവ യുദ്ധം നിലനിൽക്കുന്നിതിനിടെ അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യാത്ര തിരിച്ചു. മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താനും ട്രംപ് പദ്ധതിയിട്ടിട്ടുണ്ട്. ചൈന ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. യാത്രയ്ക്കിടെ ദോഹ വിമാനത്താവളത്തിൽ വച്ച് ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന അപെക് വ്യാപാര ഉച്ചകോടിയിൽ […]

ഡോണള്‍ഡ് ട്രംപ് – ഷി ചിന്‍പിങ് കൂടിക്കാഴ്ച അടുത്താഴ്ച

ഏഷ്യന്‍ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഏഷ്യ പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തതിനുശേഷം ചൈനീസ് പ്രസിഡന്റെ ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും കരോലിന്‍ അറിയിച്ചു. വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് കൂടിക്കാഴ്ച സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസിന്റെ സ്ഥരീകരണം പുറത്തുവന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് […]

ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന; ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽനിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ചൈന അറിയിച്ചു. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 […]