newsroom@amcainnews.com

ഹീ ഈസ് ബാക്ക്! സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ; വിരമിക്കൽ തീരുമാനം പിൻവലിച്ചു

ന്യൂഡൽഹി: വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ഫുട്ബോൾ ടീമിൽ. മാലദ്വീപുമായി 19-ന് നടക്കുന്ന സൗഹൃദമത്സരത്തിനും 25ന്‌ ബംഗ്ലാദേശുമായി നടക്കുന്ന ഏഷ്യൻകപ്പ്‌ യോഗ്യതാ മത്സരത്തിനുമുള്ള ടീമിലാണ് കോച്ച് മനേലാ മാർക്വേസ്, ഛേത്രിെയ ഉൾപ്പെടുത്തിയത്. ഏഷ്യൻ കപ്പ് യോഗ്യതാമത്സരത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സൗഹൃദമത്സരം.

ഏഷ്യൻകപ്പ് യോഗ്യത നേടുകയെന്നത് പ്രധാനമാണ്. അതുകൊണ്ടാണ് ഛേത്രിയുമായി സംസാരിച്ച് ടീമിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടതെന്ന് മനോല പറഞ്ഞു. ഇന്ത്യക്കായി ഏറ്റവുമധികം ഗോൾ (94) നേടിയ താരമാണ് നാൽപ്പതുകാരനായ ഛേത്രി. അന്താരാഷ്ട്ര ഗോളുകളിൽ ലോകത്തെ നാലാമത്തെ താരവുമാണ്. ജൂൺ ആറിന് കൊൽക്കത്തയിൽ കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിനുശേഷമാണ് ഛേത്രി ദേശീയടീമിൽനിന്ന് വിരമിച്ചത്.

എന്നാൽ, ബെംഗളൂരു എഫ്.സി.ക്കായി കളി തുടരുകയാണ്. ഐ.എസ്.എലിൽ ഇത്തവണ 14 ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളിൽ ടോപ് സ്കോററാണ്. ബെംഗളൂരു പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതിൽ ഛേത്രിയുടെ പങ്ക് നിർണായകമായിരുന്നു.

You might also like

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

Top Picks for You
Top Picks for You