newsroom@amcainnews.com

കാനഡക്കാർക്ക് വേനൽക്കാല വിദേശയാത്രയിൽ ജാഗ്രതാനിർദ്ദേശം; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാം

ഓട്ടവ: ഈ വേനൽക്കാലത്ത് വിദേശയാത്രകൾ പ്ലാൻ ചെയ്യുന്ന കാനഡക്കാർക്കായി പ്രത്യേക യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചd ഫെഡറൽ ഗവൺമെന്റ്. മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾ ആഗോളതലത്തിൽ യാത്രാ തടസ്സങ്ങൾക്ക് കാരണമായേക്കാമെന്നാണ് ‘ഗ്ലോബൽ അഫയേഴ്സ് കാനഡ’ നൽകുന്ന മുന്നറിയിപ്പ്. ഇന്ധനക്ഷാമം മൂലം വിമാന സർവീസുകൾ റദ്ദാക്കാനും ലക്ഷ്യസ്ഥാനങ്ങളിൽ അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത കുറയാനും സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റ് വഴി യാത്ര ചെയ്യുന്നവർക്കും അവിടേക്ക് പോകുന്നവർക്കും പെട്ടെന്നുള്ള മാറ്റങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരെയും ഇന്ധന വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ബാധിച്ചേക്കാം. നിലവിലെ സാഹചര്യത്തിൽ വിദേശയാത്രയുടെ അപകടസാധ്യതകൾ കൃത്യമായി വിലയിരുത്തണമെന്നും യാത്ര പുറപ്പെടുന്നതിന് മുൻപും ശേഷവും വിമാനക്കമ്പനികളുമായോ ട്രാവൽ ഏജന്റുമാരുമായോ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

വിദേശയാത്രകൾ വ്യക്തിപരമായ തീരുമാനമാണെന്നും വിദേശത്ത് കുടുങ്ങിപ്പോകുന്ന സാഹചര്യമുണ്ടായാൽ സർക്കാരിന്റെ സഹായം പരിമിതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അപ്രതീക്ഷിതമായി യാത്ര നീണ്ടുപോയാൽ സ്വയം പണം കണ്ടെത്താനും മതിയായ മരുന്നുകൾ കരുതാനും യാത്രക്കാർ തയ്യാറാകണം. യാത്രകൾക്ക് ഇൻഷുറൻസ് എടുക്കണമെന്നും എന്നാൽ ഇന്ധനക്ഷാമം അല്ലെങ്കിൽ പ്രാദേശിക സംഘർഷങ്ങൾ മൂലമുള്ള തടസ്സങ്ങൾ ഇൻഷുറൻസ് പരിധിയിൽ വരുമോ എന്ന് മുൻകൂട്ടി പരിശോധിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

You might also like

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Top Picks for You
Top Picks for You