newsroom@amcainnews.com

യുഎസ് വിട്ട് കാനഡയിലേക്ക് ചേക്കേറി വിദ്യാര്‍ത്ഥികള്‍

കനേഡിയന്‍ സര്‍വകലാശാലകളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ കാനഡയെ ആശ്രയിക്കാന്‍ ഒരുങ്ങുന്നത്.

ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല (യുബിസി), സൈമണ്‍ ഫ്രേസര്‍ സര്‍വകലാശാല (എസ്എഫ്യു) എന്നിവിടങ്ങളില്‍ യുഎസ് പൗരന്മാരില്‍ നിന്നുള്ള അപേക്ഷകളില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയതായി യുബിസി വക്താവ് ഗേജ് അവെറില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ യുബിസിയില്‍ 27% വര്‍ധനയും എസ്എഫ്യുവില്‍ 23% വര്‍ധനയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള അപേക്ഷകളില്‍ വര്‍ധനയുണ്ടായതായി ടൊറന്റോ സര്‍വകലാശാലയും അറിയിച്ചിട്ടുണ്ട്.

കാനഡയിലെ കുറഞ്ഞ ട്യൂഷന്‍ ഫീസ്, യുഎസിലെ ബിരുദ പ്രോഗ്രാമുകള്‍ അടച്ചുപൂട്ടല്‍ എന്നിവയാണ് വര്‍ധനയ്ക്ക് ഗേജ് അവെറില്‍ പറയുന്നു. സര്‍വകലാശാലകളെ ദുര്‍ബലപ്പെടുത്താനും വൈവിധ്യവും ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകളും ഉള്‍പ്പെടെയുള്ള ചില കാര്യങ്ങളില്‍ നിന്ന് പിന്മാറാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളും ഇതിനു വഴി തെളിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസിലെ നിരവധി സര്‍വകലാശാലകളെ ദുര്‍ബലപ്പെടുത്താനും ചില കോഴ്‌സുകള്‍ പിന്‍വലിക്കാനും കൂട്ടായ ശ്രമം നടക്കുന്നുണ്ടെന്നും വിവിധ വിഷയങ്ങളില്‍ നയപരമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായി, അമേരിക്കയിലെ നിരവധി കോളേജുകളുടെയും സര്‍വകലാശാലകളുടെയും ഫെഡറല്‍ ഫണ്ടിങ് നിര്‍ത്തലാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും അവെറില്‍ ആരോപിച്ചു. യുഎസ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫസര്‍മാര്‍ക്കും കനേഡിയന്‍ സര്‍വകലാശാലകള്‍ സുരക്ഷിതമായ താവളമാണ്. തങ്ങളുടെ കരിയറിലും ഗവേഷണത്തിലും പുരോഗതി കൈവരിക്കുന്നതിനായി യുഎസ് പ്രൊഫസര്‍മാര്‍ കാനഡയിലേക്ക് വരാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

യുബിസിയില്‍ നിലവില്‍ ഏകദേശം 1,500 യുഎസ് വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്. ഈ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ സര്‍വകലാശാലകളുടെ ദുരിതം മുതലെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍, ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും ഗേജ് അവെറില്‍ഉറപ്പുനല്‍കി.

You might also like

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

Top Picks for You
Top Picks for You