newsroom@amcainnews.com

വന്യജീവികളെ നിയന്ത്രിക്കാൻ കർശന നിയമം വേണം; മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ഒന്റാരിയോയിൽ നിയമങ്ങൾ പര്യാപ്തമല്ല: വേൾഡ് അനിമൽ പ്രൊട്ടക്ഷൻ

ഓട്ടവ: ഒന്റാരിയോയിൽ തടവിലാക്കപ്പെട്ട വന്യജീവികളെ നിയന്ത്രിക്കുന്നതിന് കർശന നിയമങ്ങൾ വേണമെന്ന ആവശ്യം ശക്തം. ഓട്ടവ വാലിയിലെ ഒരു സ്വകാര്യ മൃഗശാലയിൽ നിന്ന് അടുത്തിടെ ചില മൃഗങ്ങളെ പിടിച്ചെടുത്തതോടെയാണ് വീണ്ടും ഈ ആവശ്യം ഉയർന്നത്. ഇവിടെ നിന്ന് 10 വിദേശ മൃഗങ്ങളെ അവയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അനിമൽ വെൽഫെയർ സർവീസസ് (എഡബ്ല്യുഎസ്) വാഡിൽസ് ആൻഡ് വാഗ്‌സ് 2024 ഒക്ടോബർ 30-ന് പിടിച്ചെടുത്തിരുന്നു.

അതേസമയം, മൃഗശാല ഉടമ കിംബർലി റോക്ക്- ഹാരിസ് ഈ നടപടിക്കെതിരെ നൽകിയ അപ്പീൽ അനിമൽ കെയർ റിവ്യൂ ബോർഡ് നിരസിക്കുകയും മൃഗങ്ങളെ പിടിച്ചെടുക്കൽ ശരിവയ്ക്കുകയും ചെയ്തു. സ്വകാര്യ മൃഗശാലയിൽ നിന്ന് 2023 ഒക്ടോബറിൽ ഒരു ആഫ്രിക്കൻ പൂച്ച രക്ഷപ്പെട്ടതിനെത്തുടർന്നാണ് ഇവിടെ നിന്നും 74 മൃഗങ്ങളെ എഡബ്ല്യുഎസ് പിടിച്ചെടുത്തത്.

മൃഗങ്ങളോടുള്ള ക്രൂരത തടയാൻ പ്രവിശ്യാ നിയമങ്ങൾ പര്യാപ്തമല്ല എന്ന് ചൂണ്ടിക്കാട്ടി വേൾഡ് അനിമൽ പ്രൊട്ടക്ഷൻ രംഗത്തെത്തി. വിദേശത്ത് നിന്നുമുള്ള മൃഗങ്ങളെ സൂക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്ലാത്ത ഒരേയൊരു പ്രവിശ്യയാണ് ഒന്റാരിയോ. സർക്കാർ നിയന്ത്രണമില്ലാതെ മൃഗശാല ആരംഭിക്കാൻ പ്രവിശ്യയിൽ അനുവാദമുണ്ട്. വേൾഡ് അനിമൽ പ്രൊട്ടക്ഷന്റെ 2022 ലെ ഒരു റിപ്പോർട്ടിൽ ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തതുൾപ്പെടെ റോഡരികിലെ മൃഗശാലകളിൽ ഒന്നിലധികം പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. നിരന്തരമായി പ്രശ്‌നങ്ങൾ തുടരുമ്പോൾ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് സംഘടനയുടെ ആവശ്യം.

You might also like

വിന്‍റർ ഒളിമ്പിക്സ് 2026: പുരുഷ ഹോക്കിയിൽ യു എസ് ജേതാക്കൾ, കാനഡക്ക് തോൽവി

രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ നായകൻ, ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ സ്ഥാപകൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ്; കൊല്ലപ്പെട്ട ‘എൽ മെൻചോ’ ആരായിരുന്നു?

കാനഡയിൽ എം.എൽ.എമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ

വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നാലിലൊരാൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകരുടെ കയ്യേറ്റം; കൈക്കും കഴുത്തിനും പരിക്ക്

നീതിയുടെ വിജയം, ട്രംപിന് ചുറ്റും മതിലുകൾ അടയുന്നു; തീരുവകൾക്കെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ഒന്റാറിയോ പ്രീമിയർ

Top Picks for You
Top Picks for You