വ്യാപാര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ലണ്ടനിൽ എത്തും. യുകെ, ഓസ്ട്രേലിയ, ഡെൻമാർക്ക്, സ്പെയിൻ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി കാർണി കൂടിക്കാഴ്ച നടത്തും. വ്യാപാര ബന്ധങ്ങളും, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-ഹമാസ് യുദ്ധം, ആർട്ടിക് സുരക്ഷ എന്നിവയായിരിക്കും ചർച്ചാ വിഷയം. കാർണി, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവർ ഇന്ന് രാവിലെ മധ്യ-ഇടതുപക്ഷ രാഷ്ട്രീയ, ബിസിനസ് ലീഡേഴ്സിന്റെ വാർഷിക സമ്മേളനമായ ഗ്ലോബൽ പ്രോഗ്രസ് ആക്ഷൻ സമ്മിറ്റിൽ പങ്കെടുക്കും.







