വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച ബ്രിട്ടൻ സന്ദർശിക്കും. സെപ്റ്റംബർ 25 മുതൽ 28 വരെയാണ് കാർണിയുടെ ലണ്ടൻ സന്ദർശനം. വ്യാപാര ബന്ധങ്ങളും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഐസ്‌ലൻഡ്, ഓസ്‌ട്രേലിയ, സ്പെയിൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ എന്നിവരുമായി കാർണി കൂടിക്കാഴ്ച നടത്തും. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ബിസിനസ് പ്രമുഖരുമായും നിക്ഷേപകരുമായും അദ്ദേഹം സംവദിക്കും. യുഎസ് താരിഫിനെതിരെ കാനഡയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ, പ്രത്യേകിച്ച് യൂറോപ്പുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയും മന്ത്രിമാരും ശ്രമിച്ചുവരികയാണ്. യുഎന്നിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നത്.







