newsroom@amcainnews.com

തൊഴിലില്ലായ്മ വീണ്ടും വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ; കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് 0.2 ശതമാനത്തിൽനിന്ന് ഉയർന്ന് 6.9 ശതമാനമായി

ഒട്ടാവ: കാനഡയിൽ തൊഴിലില്ലായ്മ വീണ്ടും വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏപ്രിലിൽ കനേഡിയൻ തൊഴിൽ വിപണി ഏറെക്കുറെ സ്തംഭിച്ചതായാണ് റിപ്പോർട്ട്. 7,400 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് ഉണ്ടായത്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 0.2 ശതമാനം ഉയർന്ന് 6.9 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. മാർച്ചിൽ 6.7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

ബിസിയിലും ദേശീയതലത്തിലും തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ നവംബറിന് ശേഷം ഇതാദ്യമായാണ് തൊഴിലില്ലായ്ന നിരക്ക് 6.9 ശതമാനത്തിൽ എത്തുന്നത്. ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര യുദ്ധത്തിൻ്റെ ഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതോടെ നിർമ്മാണ ഹോസ്പിറ്റാലിറ്റി മേഖലകളിലെ തൊഴിൽ നഷ്ടങ്ങളും കൂടിയിട്ടുണ്ട്.

You might also like

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

Top Picks for You
Top Picks for You