newsroom@amcainnews.com

അമിതവേഗതയിൽ വാഹനമോടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പിഴ; വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകം; മുന്നറിയിപ്പുമായി ആൽബെർട്ട ആർസിഎപി

ആൽബെർട്ട: അമിതവേഗതയിൽ വാഹനമോടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പിഴ ഈടാക്കിയെന്ന വ്യാജ സന്ദേശങ്ങൾ അയച്ച് ജനങ്ങളിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി ആൽബെർട്ട ആർസിഎപി. ടെക്‌സ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ആർസിഎംപി മുന്നറിയിപ്പ് നൽകി. ഫോട്ടോ റഡാർ ടിക്കറ്റിന് പണം നൽകിയിട്ടില്ലെന്ന് അവകാശപ്പെട്ട് ടെക്‌സ്റ്റ് മെസേജ് അയച്ച് പണം തട്ടിയതായുള്ള റിപ്പോർട്ട് അടുത്തിടെ ലഭിച്ചതായി സ്ട്രാത്ത്‌കോണ കൗണ്ടി പോലീസ് പറഞ്ഞു. ടെക്സ്റ്റ് സന്ദേശത്തോടൊപ്പം ടിക്കറ്റിന് പണം നൽകാനുള്ള ലിങ്കും തട്ടിപ്പുകാർ നൽകുന്നു. ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യുമ്പോഴാണ് ആളുകളിൽ നിന്നും പണം നഷ്ടമാകുന്നത്.

സർക്കാരും പോലീസ് ഓർഗനൈസേഷനുകളും ടെക്‌സ്റ്റ് മെസേജിംഗ് വഴി പിഴ ഈടാക്കുന്നില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ടെക്സ്റ്റ് സന്ദേശം ലഭിക്കുന്ന ആരും ലിങ്ക് തുറക്കരുതെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിക്കുന്നു. തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് 780-467-7741 എന്ന നമ്പറിൽ സ്ട്രാത്ത്‌കോണ കൗണ്ടി ആർസിഎംപിയുമായോ 1-888-495-8501 എന്ന നമ്പറിൽ ആന്റി-ഫ്രോഡ് സെന്ററുമായോ ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.

You might also like

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

Top Picks for You
Top Picks for You