newsroom@amcainnews.com

സോഷ്യൽ മീഡിയ പരിശോധന: എച്ച്-1ബി വീസ അപ്പോയിന്റ്‌മെന്റുകൾ മാറ്റിവെച്ച് യുഎസ്

പുതിയ സാമൂഹികമാധ്യമ പരിശോധനാ നയത്തെത്തുടർന്ന് ഇന്ത്യയിലെ നിരവധി എച്ച്-1ബി വീസ അപേക്ഷകരുടെ വീസ അപ്പോയിന്റ്‌മെന്റുകൾ യുഎസ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് മാറ്റിവെച്ചതായി റിപ്പോർട്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ പുനഃക്രമീകരിച്ച തീയതികളിൽ മാത്രമേ ഹാജരാകാവൂ എന്നും ആദ്യം അപ്പോയിന്റ്മെന്റ് ലഭിച്ച തീയതിയിൽ വന്നാൽ എംബസിയിലോ കോൺസുലേറ്റിലോ പ്രവേശനം നിഷേധിക്കുമെന്നും ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈദരാബാദ്, ചെന്നൈ കോൺസുലേറ്റുകളിലുൾപ്പെടെ ഇത്തരത്തിൽ നിരവധി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയിട്ടുണ്ട്. പല അപേക്ഷകരുടെയും ഡിസംബർ സ്ലോട്ടുകൾ മാർച്ച് 2026 ലേക്ക് മാറ്റി. ഡിസംബർ പകുതി മുതൽ അവസാനം വരെയുള്ള അഭിമുഖങ്ങൾ അടുത്ത വർഷം മാർച്ച് വരെ മാറ്റിവെച്ചു.

തൊഴിൽ വീസയായ എച്ച്1ബിക്ക് അപേക്ഷിക്കുന്നവരും എച്ച്4 വീസയ്ക്ക് അപേക്ഷിക്കുന്ന അവരുടെ ആശ്രിതരും സാമൂഹികമാധ്യമ അക്കൗണ്ടുകൾ എല്ലാവർക്കും കാണാവുന്ന വിധത്തിൽ പരസ്യമാക്കണം (പബ്ലിക്) എന്ന പുതിയ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിയമമാണ് ആശങ്കയ്ക്ക് കാരണം. ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നയം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഹൈ-സ്‌കിൽഡ് വീസ ഉടമകൾക്കിടയിൽ വലിയ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്. സാധാരണ സംഭാഷണങ്ങൾ, രാഷ്ട്രീയ അഭിപ്രായങ്ങൾ അല്ലെങ്കിൽ റെസ്യൂമെയിലെ തെറ്റായ വിശദാംശങ്ങൾ പോലും കൂടുതൽ പരിശോധനയ്ക്ക് കാരണമായേക്കാം. കൂടുതൽ ഇന്ത്യൻ തൊഴിലാളികളുള്ള ടെക് കമ്പനികൾ സാമൂഹികമാധ്യമ പ്രൊഫൈലുകൾ ഓഡിറ്റ് ചെയ്യാനും രാഷ്ട്രീയ മീമുകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കാനും അപേക്ഷകളിൽ പ്രൊഫഷണൽ ഇമെയിലുകൾ ഉപയോഗിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

Top Picks for You
Top Picks for You