newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയ സറേയിൽ വെടിവെപ്പ്: മൂന്ന് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ വീടിന് നേരെ വെടിയുതിർത്ത കേസിൽ മൂന്ന് ഇന്ത്യൻ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹർജോത് സിംഗ് (21), തരൺവീർ സിംഗ് (19), ദയാജീത് സിംഗ് ബില്ലിംഗ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ പണം തട്ടുന്നതിനായി ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെടിവെപ്പ് നടത്തിയതെന്ന് സറേ പൊലീസ് സർവീസ് (SPS) വിശദീകരിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സറേയിലെ ക്രസന്റ് ബീച്ച് പരിസരത്തായിരുന്നു ആക്രമണം. വീടിന് നേരെ വെടിയുതിർത്ത അക്രമി സംഘം വീടിന് പുറത്ത് തീയിടുകയും ചെയ്തു. പിന്നീട്‌ സംഭവസ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ട പ്രതികൾ പിന്നീട് കാർ ഉപേക്ഷിച്ച് നടന്നുപോയി. തുടർന്ന് ഒരു റൈഡ് ഷെയർ ടാക്സിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. ജനവാസ കേന്ദ്രത്തിൽ വെടിയുതിർത്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതികൾ മൂന്ന് പേരും വിദേശ പൗരന്മാരായതിനാൽ ഇവരുടെ വിവരങ്ങൾ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) കൈമാറി. ഈ സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 604-599-0502 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പണം തട്ടൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഹെൽപ്പ് ലൈനും 2,50,000 ഡോളർ റിവാർഡും അധികൃതർ പ്രഖ്യാപിച്ചു.

You might also like

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് മുഖ്യമന്ത്രി, പേരാവൂരിൽ ശൈലജ ടീച്ചർ

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You