newsroom@amcainnews.com

രൂക്ഷമായ പൈലറ്റ് ക്ഷാമം: താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്ന പദ്ധതി പരിഗണനയിലെന്ന് വെസ്റ്റ്‌ജെറ്റ്

കാൽ​ഗറി: രൂക്ഷമായ പൈലറ്റ് ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിന് താൽക്കാലിക വിദേശ തൊഴിലാളികളെ (ടിഎഫ്ഡബ്ല്യു) നിയമിക്കുന്ന പദ്ധതി പരിഗണനയിലെന്ന് വെസ്റ്റ്‌ജെറ്റ്. വെസ്റ്റ്‌ജെറ്റ് എൻകോർ ക്യാപ്റ്റന്മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതികളിലൊന്നായി ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്(എൽഎംഐഎ) പ്രോസസ് കാര്യക്ഷമമാകുമോ എന്ന് പരിശോധിച്ചുവരികയാണെന്ന് എയർലൈൻ വക്താവ് ജൂലിയ കൈസർ മാധ്യമങ്ങളോട് പറഞ്ഞു.

ജോലിക്കായി പ്രാദേശിക ജീവനക്കാരെ ലഭ്യമല്ലെന്ന് തെളിയിക്കാൻ ഒരു ബിസിനസ് സ്ഥാപനത്തിന് ആവശ്യമായ രേഖയാണ് എൽഎംഐഎ.
അതേസമയം, എയർലൈനിന്റെ നീക്കത്തെക്കുറിച്ച് വെസ്റ്റ്‌ജെറ്റോ ഫെഡറൽ സർക്കാരോ തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പറയുന്നു. ടിഎഫ്ഡബ്ല്യു പ്രോഗ്രാം വഴി നിയമിക്കുന്നതിന് വെസ്റ്റ്‌ജെറ്റിന് ഇതിനകം ഫെഡറൽ അനുമതി ലഭിച്ചിട്ടുണ്ടെന്ന് യൂണിയൻ പറയുന്നു. എന്നാൽ എയർലൈനോ എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡയോ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല.

You might also like

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You