newsroom@amcainnews.com

ഒൻ്റാരിയോ തെരുവുകളിൽ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുപ്രസിദ്ധ മോട്ടോർസൈക്കിൾ ഗ്യാങ് ‘സാത്താൻസ് ചോയ്സ്’ തിരിച്ചെത്തുന്നു; ജാഗ്രത ശക്തമാക്കി പൊലീസ്

ൻ്റാരിയോയിൽ ‘സാത്താൻസ് ചോയ്സ്’ മോട്ടോർസൈക്കിൾ ഗ്യാങ് തിരിച്ചെത്തുന്നു. ഇതേ തുടർന്ന് പോലീസ് ജാഗ്രത ശക്തമാക്കി. കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ, പ്രത്യേകിച്ച് വടക്കൻ മേഖലയിലെ തെരുവുകളിൽ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുപ്രസിദ്ധ മോട്ടോർസൈക്കിൾ ഗ്യാങ്ങാണ് ‘സാത്താൻസ് ചോയ്സ്’. ഇവർ വീണ്ടും സജീവമാകുന്നതായാണ് സൂചന. മറ്റ് നിരവധി ബൈക്കർ ഗ്യാങ്ങുകൾ ഇപ്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ‘സാത്താൻസ് ചോയ്സി’ൻ്റെ പുനരുജ്ജീവനം. ഇത് കണക്കിലെടുത്ത് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) നിരീക്ഷണം ശക്തമാക്കി.

2000-ൻ്റെ തുടക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ബൈക്കർ ഗ്യാങ്ങുകളിലൊന്നായ ‘ഹെൽസ് ഏഞ്ചൽസ്’ ഈ സംഘത്തെ തങ്ങളിലേക്ക് ലയിപ്പിച്ചതിനെ തുടർന്ന് ‘സാത്താൻസ് ചോയ്സ്’ പ്രവർത്തനം നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വേനൽക്കാലത്തോടെ ഈ സംഘം വീണ്ടും ഉയർന്നുവരികയാണെന്നാണ് പോലീസ് നിഗമനം. ഒൻ്റാരിയോയിലെ ഏറ്റവും ശക്തരായ മോട്ടോർസൈക്കിൾ ഗ്യാങ്ങുകളിലൊന്നായാണ് ‘സാത്താൻസ് ചോയ്സ്’ അറിയപ്പെടുന്നത്.

കനേഡിയൻ ക്രിമിനൽ ഗ്രൂപ്പായ ഇത് എക്കാലവും കനേഡിയൻ ക്ലബ്ബായി നിലനിന്നിരുന്നു. ഇപ്പോൾ വടക്കൻ ഒൻ്റാരിയോയിലെ വിവിധ ഭാഗങ്ങളിൽ മറ്റ് ബൈക്കർ ഗ്യാങ്ങുകളുടെ ‘ചാപ്റ്ററുകൾ’ പ്രവർത്തിക്കുന്നുണ്ട്. ഈ ഗ്യാങ്ങുകൾ നിയമപരമായ രീതിയിലുള്ള മോട്ടോർ സൈക്കിൾ ക്ലബ്ബുകളായി പൊതുവായി അറിയപ്പെടുന്നുണ്ടെങ്കിലും, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുള്ളതായി പോലീസ് ആരോപിക്കുന്നു. പുതിയ സാഹചര്യത്തിൽ, വടക്കൻ ഒൻ്റാരിയോയിലെ തെരുവുകളിലെ ഇവരുടെ സാന്നിധ്യം OPP സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

You might also like

എല്‍ മെന്‍ചോയുടെ കൊലപാതകം: മെക്‌സിക്കോയില്‍ കലാപം; ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി എംബസി

ഫ്രാങ്ക് സ്ട്രോനാക് ലൈംഗികാതിക്രമക്കേസ്: പതിറ്റാണ്ടുകൾക്ക് ശേഷവും മാറാത്ത മുറിവ്; കോടതിയിൽ പൊട്ടിക്കരഞ്ഞ് പരാതിക്കാരി

ആശ്വാസമായി ഇന്ധനവില ഇടിവ്: കാനഡയിൽ പണപ്പെരുപ്പം കുറഞ്ഞു

നോവ സ്കോട്ടിയയിൽ ‘നോർ ഈസ്റ്റർ’ ആഞ്ഞടിക്കുന്നു; അതിശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം സ്തംഭിച്ചു; വിമാന-ഫെറി സർവീസുകൾ റദ്ദാക്കി

യുക്രെയ്‌നിൽ സ്ഫോടന പരമ്പര; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

കുടിയേറ്റ നയത്തിൽ കടുത്ത നീക്കവുമായി ഡാനിയേൽ സ്മിത്ത്; ആൽബർട്ടയിലെ വിദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചേക്കും

Top Picks for You
Top Picks for You