newsroom@amcainnews.com

കൃത്രിമ താടിയിൽ പിടിച്ചു വലിച്ച കുട്ടിയുടെ കൈക്ക് തല്ലി; ആൽബർട്ടയിലെ മാളിൽ സാന്താക്ലോസിനെ പുറത്താക്കി

ൽബർട്ടയിലെ ഷെർവുഡ് പാർക്ക് മാളിൽ സാന്താക്ലോസായി വേഷമിട്ട ആളെ ജോലിയിൽ നിന്നും പുറത്താക്കി. തൻ്റെ കൃത്രിമ താടിയിൽ പിടിച്ചു വലിച്ച ഒരു കുട്ടിയുടെ കൈയിൽ ഇയാൾ അടിച്ചതിനെ തുടർന്നാണ് ജോലിയിൽ നിന്ന് നീക്കിയത് . കുട്ടികൾക്ക് ക്രിസ്മസ് കാലത്തെ മാന്ത്രികാനുഭവം പകരേണ്ട വ്യക്തിയിൽ നിന്നും ഉണ്ടായ ഈ പെരുമാറ്റം ഒട്ടും അംഗീകരിക്കാനാവില്ലെന്ന് മാൾ അധികൃതർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച മാൾ മാനേജ്‌മെൻ്റ്, ഇനി ഒരിക്കലും ഈ വ്യക്തിയെ തിരിച്ചെടുക്കില്ലെന്നും അറിയിച്ചു.
കാനഡയിലെ വിവിധ ഭാഗങ്ങളിൽ സാന്താക്ലോസുമാരെ പരിശീലിപ്പിക്കുകയും നിയമിക്കുകയും ചെയ്യുന്ന ‘ചെറി ഹിൽ പ്രോഗ്രാംസ്’ ആണ് ഈ സംഭവത്തിൽ ഇടപെട്ടത്. കുട്ടിക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തെ തുടർന്ന് ഇയാളെ ഉടൻ തന്നെ സ്ഥാനത്തു നിന്ന് മാറ്റി. പകരം പുതിയൊരാളെ നിയമിച്ചതായും ക്രിസ്മസ് സീസണിൻ്റെ ബാക്കിയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതമായും സന്തോഷത്തോടെയും സാന്താക്ലോസിനെ സന്ദർശിക്കാമെന്നും അവർ ഉറപ്പുനൽകി.

You might also like

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You