newsroom@amcainnews.com

സാൽമൊണെല്ല അണുബാധ: കാനഡയിൽ വീണ്ടും പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

സാൽമൊണെല്ല അണുബാധയെ തുടർന്ന് രാജ്യവ്യാപകമായി വീണ്ടും പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) . ഡിസംബർ 17 വരെ, വിവിധ ബ്രാൻഡുകളുടെ 277 ഉൽപ്പന്നങ്ങളാണ് CFIA തിരിച്ചുവിളിച്ചത്. അസംസ്കൃതവും വറുത്തതുമായ പിസ്ത, ചോക്ലേറ്റ് ബാറുകൾ, ബക്ലാവ പോലുള്ള പേസ്ട്രികൾ, പിസ്ത കൊണ്ടുള്ള മറ്റ് പലഹാരങ്ങൾ എന്നിവ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ജൂലൈ മുതൽ പിസ്തയുമായി ബന്ധപ്പെട്ട് തിരിച്ചുവിളിക്കൽ മുന്നറിയിപ്പുകൾ നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മുന്നറിയിപ്പുകൾ പുതുക്കുന്നുണ്ട്. സെപ്റ്റംബർ അവസാനം മുതൽ, ഇറാനിൽ നിന്നുള്ള പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് കാനഡ നിരോധിച്ചിട്ടുണ്ട്.

തിരിച്ചുവിളിച്ച പിസ്ത ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾ കഴിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത് എന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഈ ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് സാൽമൊണല്ല ഗുരുതരമായേക്കാമെന്നാണ് മുന്നറിയിപ്പ്. പനി, തലവേദന, ഛർദ്ദി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

You might also like

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

Top Picks for You
Top Picks for You