newsroom@amcainnews.com

സാൽമൊണെല്ല അണുബാധ: 155 രോഗബാധിതർ, 24 പേർ ആശുപത്രിയിൽ

സാൽമൊണെല്ല അണുബാധയെ കാനഡയിലെ ആറു പ്രവിശ്യകളിൽ 155 പേർ രോഗബാധിതരായതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. മാർച്ച് മുതൽ ആരംഭിച്ച സാൽമൊണെല്ല ബാധയെതുടർന്ന് 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രോഗബാധിതരിൽ 70% പേരും സ്ത്രീകളാണെന്ന് ഏജൻസി അറിയിച്ചു. ഒന്റാരിയോ (58 കേസുകൾ), ക്യൂബെക്ക് (77 കേസുകൾ), ബ്രിട്ടീഷ് കൊളംബിയ (9 കേസുകൾ), ആൽബർട്ട (7 കേസുകൾ), മാനിറ്റോബ ( 3 കേസുകൾ), ന്യൂബ്രൺസ്വിക്ക് (1 കേസ്) എന്നിങ്ങനെയാണ് സാൽമൊണെല്ല അണുബാധ ബാധിച്ച പ്രവിശ്യകൾ.

സാൽമൊണെല്ല ബാധ കണ്ടെത്തിയതിനെത്തുടർന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വിവിധ ബ്രാൻഡുകളുടെ പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്. മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ ഇറാനിൽ നിന്നുള്ള പിസ്തയും ഇറാനിയൻ പിസ്ത ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളും ഒഴിവാക്കണമെന്ന് ഉപഭോക്താക്കളോട് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.

You might also like

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

Top Picks for You
Top Picks for You