newsroom@amcainnews.com

സാല്‍മൊണെല്ല : കാനഡയില്‍ 72 പേര്‍ അസുഖബാധിതര്‍

സാല്‍മൊണെല്ല മലിനീകരണ സാധ്യതയുള്ള സലാമി കഴിച്ചതിനെ തുടര്‍ന്ന് രാജ്യത്തുടനീളം 72 പേര്‍ അസുഖബാധിതരായതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി. സാല്‍മൊണെല്ല അണുബാധയെ തുടര്‍ന്ന് റിയ ബ്രാന്‍ഡായ ജെനോവ സലാമി സ്വീറ്റ്, റിയ ബ്രാന്‍ഡായ ജെനോവ സലാമി ഹോട്ട്, ബോണ ബ്രാന്‍ഡായ മൈല്‍ഡ് ജെനോവ സലാമി എന്നിവ ഹെല്‍ത്ത് കാനഡ തിരിച്ചു വിളിച്ചിരുന്നു. രോഗബാധിതരില്‍ 57 പേര്‍ ആല്‍ബര്‍ട്ടയിലും 14 പേര്‍ ഒന്റാരിയോയിലും ഒരാള്‍ മാനിറ്റോബയിലുമാണ്. ഏപ്രില്‍ പകുതി മുതല്‍ ജൂണ്‍ പകുതി വരെ തയ്യാറാക്കിയ സലാമി കഴിച്ചവരില്‍ മിക്ക ആളുകളും രോഗബാധിതരായതെന്ന് ഫെഡറല്‍ ഹെല്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സാല്‍മൊണെല്ല കലര്‍ന്ന ഭക്ഷണം കേടായതായി അനുഭവപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാല്‍, കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഗുരുതരവും ചിലപ്പോള്‍ മാരകവുമായ അണുബാധകള്‍ക്ക് കാരണമാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. സാല്‍മൊണെല്ലയുടെ ലക്ഷണങ്ങളില്‍ പനി, തലവേദന, ഛര്‍ദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവ ഉള്‍പ്പെടാം.

You might also like

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

Top Picks for You
Top Picks for You