newsroom@amcainnews.com

ഇന്ത്യ – യുഎസ് വ്യാപാര കരാറില്‍ പ്രശ്‌നങ്ങളുണ്ട്: എസ് ജയശങ്കര്‍

യുഎസുമായുള്ള ഏതൊരു വ്യാപാര കരാറും ഒരു പരിധിക്കപ്പുറം ഇന്ത്യ അംഗീകരിക്കില്ലെന്നും ചില മേഖലകളിലെ കാര്യങ്ങളില്‍ ചര്‍ച്ചക്ക് പോലും ഇന്ത്യ തയ്യാറല്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഈ ‘ചുവപ്പ് രേഖ’ യുഎസ് മാനിക്കേണ്ടതുണ്ടെന്നും അത് മറികടന്നുള്ള ഒരു ചര്‍ച്ചയും സാധ്യമല്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. അമേരിക്കയുമായുള്ള ബന്ധത്തിലെ ഉലച്ചില്‍ തുറന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോത്പാദന മേഖലകളില്‍ കടന്നുകയറാനുള്ള അമേരിക്കന്‍ താല്‍പര്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കത്തെ ഇന്ത്യ ചെറുക്കുമെന്ന് എസ് ജയശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യയും യു എസും തമ്മില്‍ വ്യാപാര കരാറിന്റെ കാര്യത്തില്‍ ഒരു ധാരണയിലെത്താന്‍ കഴിയാത്തതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് യു എസ്, അതിനാല്‍ വ്യാപാരത്തില്‍ ഒരു ധാരണ വേണം. പക്ഷേ, ഇന്ത്യയുടെ ചുവന്ന വരകള്‍ മാനിക്കപ്പെടണം. വ്യാപാര ചര്‍ച്ചകളില്‍ ഒരു പൊതു നിലപാട് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് കൂടിയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യു എസ് അധിക തീരുവ ചുമത്തിയതെന്നും എസ് ജയശങ്കര്‍ വിവരിച്ചു.

You might also like

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

Top Picks for You
Top Picks for You