newsroom@amcainnews.com

യുഎസിലെ അലാസ്കയ്ക്ക് സമീപം റഷ്യൻ യുദ്ധവിമാനങ്ങൾ! തടയാൻ യുദ്ധ വിമാനങ്ങളെ അയച്ച നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡ്

ന്യൂയോർക്ക്: യുഎസിലെ അലാസ്കയ്ക്ക് സമീപം റഷ്യൻ യുദ്ധവിമാനങ്ങളെത്തി. റഷ്യയുടെ ടിയു 95, എസ്‌യു 35 യുദ്ധവിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങളെ തടയാൻ യുദ്ധ വിമാനങ്ങളെ അയച്ചതായി നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. യുഎസിന്റെയും കാനഡയുടെയും സംയുക്ത സുരക്ഷാ കമാൻഡ് ആണിത്.

നാല് റഷ്യൻ വിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. എഫ് 16 ഉൾപ്പെടെയുള്ള വിമാനങ്ങളെ പ്രതിരോധത്തിന് ഉപയോഗിച്ചതായി കമാൻഡ് അറിയിച്ചു. റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമ മേഖലയിൽ ആയിരുന്നെന്നും അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയിൽ കടന്നിട്ടില്ലെന്നും കമാൻഡ് വ്യക്തമാക്കി. യുഎസിന്റെ വ്യോമാതിർത്തി അവസാനിക്കുന്ന, അലാസ്കൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലാണ് റഷ്യൻ വിമാനങ്ങളെത്തിയത്. ഇത് രാജ്യാന്തര വ്യോമ മേഖലയാണ്. ഇവിടെ വരുന്ന വിമാനങ്ങൾ സുരക്ഷ കണക്കിലെടുത്ത് വിവരങ്ങൾ സ്വയം വെളിപ്പെടുത്തണം. റഷ്യൻ വിമാനങ്ങൾ അങ്ങനെ ചെയ്യാത്തതിനാലാണ് യുഎസ് വിമാനങ്ങൾ പ്രതിരോധം തീർത്തത്. മുൻപും റഷ്യൻ വിമാനങ്ങൾ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യ–യുഎസ് നേതാക്കളുടെ വാക്കുതർക്കം തുടരുന്നതിനിടെയാണ് വിമാനങ്ങൾ അലാസ്കയ്ക്ക് അടുത്തെത്തിയത്.

യുക്രെയ്ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ യുക്രെയ്ന് സാധിക്കുമെന്നാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കിൽ യുദ്ധം ആരംഭിച്ചപ്പോൾ അതിർത്തികൾ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് യുക്രെയ്ന് തിരികെ വരാനാകും. റഷ്യ വെറും ‘കടലാസു പുലി’യാണെന്നും ട്രംപ് പറഞ്ഞിരുന്നു.

You might also like

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

Top Picks for You
Top Picks for You