newsroom@amcainnews.com

യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണം; തലസ്ഥാനം ഇരുട്ടിൽ, ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണം

കീവ്: ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ റഷ്യ ശക്തമായ ആക്രമണം നടത്തിയതിനെ തുടർന്ന് തലസ്ഥാനമായ കീവിന്റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ പ്രവർത്തനം നിലച്ചു. ശൈത്യകാലം അടുത്തതോടെ, ഊർജ സംവിധാനത്തെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണത്തിൽ 9 മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. രാജ്യത്തുടനീളം 8,54,000 ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു.

തെക്ക്-കിഴക്കൻ യുക്രെയ്‌നിൽ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ 7 വയസ്സുകാരൻ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. കീവിൽ നഗരമധ്യത്തിലെ ഒരു കെട്ടിടത്തിനു നേരെ ഷെല്ലാക്രമണമുണ്ടായി. ഊർജ സംവിധാനത്തിന് നേരെയുള്ള ആക്രമണങ്ങൾ റഷ്യ ശക്തമാക്കിയതോടെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ പ്രാദേശിക അധികൃതർ ബുദ്ധിമുട്ടുകയാണ്.

സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഊർജ സംവിധാനവുമാണ് റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. സഖ്യകക്ഷികളോട് അദ്ദേഹം കൂടുതൽ പിന്തുണ അഭ്യർഥിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുന്നതിലും ഉപരോധങ്ങൾ നടപ്പിലാക്കുന്നതിലും ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യൻ ആക്രമണത്തിൽ 465 ഡ്രോണുകളിൽ 405 എണ്ണവും 32 മിസൈലുകളിൽ 15 എണ്ണവും തകർത്തതായി യുക്രെയ്‌ൻ വ്യോമസേന അറിയിച്ചു. റഷ്യയിലെ സാധാരണ പൗരൻമാർക്കു നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികരണമായാണ് ആക്രമണം നടത്തിയതെന്ന് റഷ്യ പറഞ്ഞു.

You might also like

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You