newsroom@amcainnews.com

റഷ്യ – യുക്രെയ്‌ൻ യുദ്ധം: ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് ട്രംപും സെലെൻസ്കിയും പറയുമ്പോഴും പ്രധാന തർക്കവിഷയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടില്ലെന്ന് വിലയിരുത്തൽ‌

ഫ്ലോറിഡ: റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പറയുമ്പോഴും സമാധാന പ്രക്രിയയിലെ പ്രധാന തർക്കവിഷയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കൂടിക്കാഴ്ചയിൽ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ‌. ഏതാനും സങ്കീർണ്ണമായ വിഷയങ്ങളുണ്ടെന്നും വളരെ കഠിനമായവയാണെന്നും കൂടിക്കാഴ്ചയ്‌ക്കു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് തന്നെ വ്യക്തമാക്കുകയും ചെയ്തു. ഡോൺബാസിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും ധാരണയിലെത്താൻ സാധിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. 20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി എന്നാണ് ചർച്ചയ്ക്കു മുന്നോടിയായി സെലെൻസ്കി പറഞ്ഞത്. ചർച്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലും സെലെൻസ്കി അതു തന്നെയാണ് ആവർത്തിച്ചത്.

ഭൂപ്രദേശത്തിന്റെ വിഷയം പരിഹരിക്കപ്പെടാത്ത ഒന്നാണ് എന്നും എന്നാൽ അത് പരിഹരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. പ്രധാന വിഷയങ്ങളിലൊന്നായ ഭൂപ്രദേശത്തിന്റെ കാര്യത്തിൽ സ്വന്തം നിലപാടിൽ റഷ്യയും യുക്രെയ്‌‌നും ഉറച്ചുനിൽക്കുകയാണ്. സമാധാന പദ്ധതിയിലെ പ്രധാന തർക്കവിഷയങ്ങളിലൊന്നും ഇതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡോൺബാസിന്റെ കാര്യത്തിൽ യുക്രെയ്‌‌ന്റെ നിലപാട് റഷ്യയുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് ട്രംപിന്റെ സാന്നിധ്യത്തിൽ സെലെൻസ്കി വ്യക്തമാക്കുകയും ചെയ്തു. ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള പ്രധാന നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സുരക്ഷാ ഗ്യാരന്റികൾ ഉൾപ്പെടെ ചർച്ച ചെയ്ത എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കാൻ തങ്ങളുടെ ടീമുകൾ തുടർന്നും പ്രവർത്തിക്കുമെന്ന് സെലെൻസ്കി പറഞ്ഞതും 20 ഇന സമാധാന പദ്ധതിയിലെ മിക്ക വിഷയങ്ങളിലും ഇപ്പോഴും പരിഹാരമായിട്ടില്ല എന്ന സൂചനയാണ്.

You might also like

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് മുഖ്യമന്ത്രി, പേരാവൂരിൽ ശൈലജ ടീച്ചർ

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

Top Picks for You
Top Picks for You