ആഗോള വിപണിയില്‍ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വില വീണ്ടും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എണ്ണയുടെ വില ബാരലിന് 3 മുതല്‍ 4 ഡോളര്‍ വരെ കുറച്ച് റഷ്യ. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ അവസാനത്തിലും ഒക്ടോബര്‍ മാസത്തിലും ലോഡ് ചെയ്യുന്ന ചരക്കുകള്‍ക്ക് റഷ്യയുടെ യുറല്‍ ഗ്രേഡിന്റെ കുറഞ്ഞ വിലയിലാണ് ലഭ്യമാകുക.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം നല്‍കി എന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയിരുന്നു. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ റഷ്യന്‍ ക്രൂഡിന്റെ പ്രധാന ഇറക്കുമതിക്കാരായി മാറിയിരുന്നു. അമേരിക്ക തീരുവ നടപടികള്‍ കടുപ്പിച്ചതിന് ശേഷം ഇന്ത്യ റഷ്യയും ചൈനയുമായും കൂടുതല്‍ വ്യപാര ബന്ധങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്.







