newsroom@amcainnews.com

ഹാമിൽട്ടൺ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഇടവക ധനശേഖരണത്തിന് റിമി ടോമിയുടെ മെഗാ ഷോ; ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

ഹാമിൽട്ടൺ സെൻ്റ് ജോസഫ് സിറോ മലബാർ ഇടവകയുടെ ധനശേഖരണത്തിനായി പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ കോൺസേർട്ട് സംഘടിപ്പിക്കുന്നു. ഒക്ടോബർ 9-ന് വൈകുന്നേരം 7:30-ന് മക്കിന്‍റയർ പെർഫോമിംഗ് ആർട്സ് സെന്‍ററിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രീമിയം സ്പോൺസറായ മറിയക്കുട്ടി സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യ സ്പോൺസർമാരായ ജോർജ് വടക്കൻ, ഡോ. ജോമി വള്ളിപ്പാലം എന്നിവരുടെ കുടുംബാംഗങ്ങളും, ഹാമിൽട്ടൺ മലയാളി സമാജം ഡയറക്ടർ ബോർഡ് ചെയർമാൻ തോമസ് കുര്യനും ചേർന്ന് ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങി.

പ്രൊമോഷണൽ ലോഞ്ച് ചടങ്ങിൽ സിറ്റി കൗൺസിലറും മേയർ സ്ഥാനാർത്ഥിയുമായ റോബ് കൂപ്പർ, ഇടവക വികാരി റവ. ഫാ. ഷിജോ കരിക്കൽ, ഹാമിൽട്ടൺ മലയാളി സമാജം പ്രസിഡൻ്റ് മനു നെടുമറ്റത്തിൽ എന്നിവർ പങ്കെടുത്തു. ഇവൻ്റ് കോർഡിനേറ്റർമാരായ സാജു ജെയിംസ്, ബിബിൻ മണി, ഇടവക ട്രസ്റ്റിമാരായ സാംസൺ മാത്യു, പ്രതീഷ് ജോസ്, സ്പോൺസർഷിപ്പ് കോർഡിനേറ്റർമാരായ ബിജു ദേവസ്യ, ജിക്സൺ ജോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ടിക്കറ്റിംഗ് കോർഡിനേറ്റർമാരായ ഷെറിൻ ആന്‍റണി, ജിനീഷ് ഫ്രാൻസിസ്, മീഡിയ കോർഡിനേറ്റർമാരായ ജിഫിൻ ജോർജ്, നിർമ്മൽ സണ്ണി, മുൻ ട്രസ്റ്റി തോമസ് പുത്തൻകാളയിൽ, അക്കൗണ്ടൻ്റ് ദീപക് പ്രിൻസ് എന്നിവരും പങ്കെടുത്തു. പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാണ്. ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗുകൾക്കും സ്പോൺസർഷിപ്പുകൾക്കുമായി താല്പര്യമുള്ളവർ ഇവൻ്റ് മാനേജ്‌മെൻ്റ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Top Picks for You
Top Picks for You