റിയാദ്: സൗദിയിലെ പ്രവാസികളുടെയും ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വീസയിലുള്ളവരുടെ റസിഡൻസി രേഖ (ഇഖാമ) ഇനി മുതൽ രാജ്യത്തിന് പുറത്തു നിന്ന് കൊണ്ടു തന്നെ ഓൺലൈൻ ആയി പുതുക്കാം. സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) അധികൃതരുടേതാണ് പ്രഖ്യാപനം.
സൗദിക്ക് പുറത്തേയ്ക്ക് പോകുന്ന പ്രവാസി താമസക്കാർക്ക് സിംഗിൾ, മൾട്ടിപ്പിൾ എക്സിറ്റ്, റീ–എൻട്രി വീസ കാലാവധിയും ഓൺലൈനിലൂടെ നീട്ടാം. നിശ്ചിത ഫീസ് നൽകി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളായ അബ്ഷെർ, മുഖീം എന്നിവയിലൂടെ വീസ നീട്ടുകയും പുതുക്കുകയും ചെയ്യാം.