newsroom@amcainnews.com

ബാങ്ക് കെവൈസിയുമായി ബന്ധപ്പെട്ട നടപടികൾ റിസർവ് ബാങ്ക് കൂടുതൽ എളുപ്പമാക്കുന്നു; കരട് വിജ്ഞാപനമിറങ്ങി

ന്യൂ‍ഡൽഹി: ബാങ്ക് കെവൈസിയുമായി (തിരിച്ചറിയൽ) ബന്ധപ്പെട്ട നടപടികൾ റിസർവ് ബാങ്ക് കൂടുതൽ എളുപ്പമാക്കുന്നു. ഇതിന്റെ കരട് വിജ്ഞാപനം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. ലോ–റിസ്ക് വിഭാഗത്തിൽപ്പെട്ട അക്കൗണ്ട് ഉടമകൾക്ക് പുതുക്കലിനായി നിലവിലുള്ള കെവൈസി കാലാവധി അവസാനിക്കുന്ന തീയതി മുതൽ ഒരു വർഷം വരെയോ 2026 ജൂൺ 30 വരെയോ സമയം ലഭിക്കും. ഈ സമയത്ത് ഇടപാടുകൾ ബാങ്ക് അനുവദിക്കണം.

നിലവിലെ കെവൈസിയുടെ കാലാവധി തീരുന്നതിന് മുൻപ് കുറഞ്ഞത് 3 തവണ അറിയിപ്പ് നൽകണം. ഇതിലൊരെണ്ണം കത്ത് വഴിയായിരിക്കണം. കാലാവധി തീരുന്ന തീയതിക്കു ശേഷം 3 തവണയെങ്കിലും ഇക്കാര്യം ഓർമപ്പെടുത്തണം. അവകാശകളില്ലാത്തതും നീണ്ട നാളുകളായി പ്രവർത്തിപ്പിക്കാത്തതുമായി ബാങ്ക് അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് കെവൈസി (തിരിച്ചറിയൽ) സൗകര്യം ബാങ്കുകൾ എല്ലാ ബ്രാഞ്ചിലും നൽകണം. വിഡിയോ കോൾ വഴിയോ ബിസിനസ് കറസ്പോണ്ടന്റുമാർ വഴിയോ കൈവൈസി പുതുക്കാനുള്ള സൗകര്യം വേണമെന്നും റിസർവ് ബാങ്ക് നിഷ്കർഷിക്കുന്നു.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

Top Picks for You
Top Picks for You