newsroom@amcainnews.com

കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബാൻഫ് വരെ നീളുന്ന ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമായേക്കുമെന്ന് റിപ്പോർട്ട്; കരാറിൽ ഒപ്പുവെച്ചു

കാൽഗറിയെയും ബാൻഫിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമായേക്കുമെന്ന് റിപ്പോർട്ട്. ഈ ബൃഹദ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രമുഖരായ മൂന്ന് ഗ്രൂപ്പുകൾ തമ്മിൽ കരാറിൽ ഒപ്പുവെച്ചു. കാനഡയിലെ ബിൽഡിംഗ് ട്രേഡ്സ് യൂണിയൻ, ബിൽഡിംഗ് ട്രേഡ്സ് ഓഫ് ആൽബർട്ട, ഫ്രണ്ട്സ് ഓഫ് കാൽഗറി എയർപോർട്ട്-ബാൻഫ് റെയിൽ എന്നിവരാണ് ഈ ധാരണാപത്രത്തിൽ ഒപ്പിട്ടത്.

കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആരംഭിച്ച് ബാൻഫ് വരെ നീളുന്ന രീതിയിലാണ് ട്രെയിൻ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്. ഡൗൺടൗൺ കാൽഗറി, കോക്രെയിൻ, കാനനാസ്കിസ്, കാൻമോർ ഉൾപ്പെടെ ഏഴ് പ്രധാന സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും. ഓരോ 20 മിനിറ്റിലും സർവീസ് നടത്താനാണ് നിലവിലെ തീരുമാനം. റോഡ് മാർഗമുള്ള യാത്രയ്ക്ക് തുല്യമായോ അതിനേക്കാൾ വേഗത്തിലോ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ ട്രെയിൻ സഹായിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.

റെയിൽപ്പാതയുടെ നിർമ്മാണവേളയിൽ ഏകദേശം 1,700 ഓളം പേർക്ക് മുഴുവൻ സമയ തൊഴിലവസരങ്ങൾ ലഭിക്കും. മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 700 മില്യൺ ഡോളറിന്റെ സാമ്പത്തിക മുന്നേറ്റം ഇത് വഴി പ്രതീക്ഷിക്കുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ടൂറിസം മേഖലയിലൂടെ 22,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കും.

You might also like

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

നിയമാസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്, ഫലപ്രഖ്യാപനം മെയ് 4ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

Top Picks for You
Top Picks for You