newsroom@amcainnews.com

കാനഡയിൽ വാടകനിരക്ക് കുറയാൻ സാധ്യത

ഓട്ടവ : കാനഡയിലെ വാടകക്കാർക്ക് ചെറിയൊരു ആശ്വാസത്തിന് സാധ്യത. രാജ്യത്ത് ഈ വർഷം വാടകനിരക്ക് കുറയുമെന്ന് വിദഗ്ധർ. 2025-ൽ രാജ്യത്തുടനീളം കൂടുതൽ വീടുകൾ ലഭ്യമാകുന്നതോടെ പല നഗരങ്ങളിലും വാടകയിൽ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്തിന് ശേഷം കാനഡയിലെ പ്രധാന നഗരങ്ങളിൽ അടക്കം വാടകനിരക്ക് കുത്തനെ ഉയർന്നിരുന്നു. 2022-ൽ 12.1 ശതമാനവും 2023-ൽ 8.6 ശതമാനവുമാണ് വാടക വർധിച്ചത്. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ 3.2% കുറഞ്ഞ് ശരാശരി വാടക 2109 ഡോളറിലെത്തിയിരുന്നു. ഇത് 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. അതേ സമയം വീട്ടുടമകൾ വാടകക്കാരെ ആകർഷിക്കാൻ കൂടുതൽ ആകർഷകമായ വാഗ്ദാനങ്ങളും നൽകുന്നുണ്ട്. ഉയരുന്ന ജീവിതച്ചെലവിനും സാമ്പത്തിക വെല്ലുവിളികൾക്കും ഒപ്പം ആളുകളുടെ കൊഴിഞ്ഞു പോക്കും വീടുകളുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട്. ഇമ്മിഗ്രേഷൻ കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ജനസംഖ്യയിലും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറച്ചതോടെ വായ്പയെടുത്ത് പുതിയ വീട് വാങ്ങുന്നവരുടെ എണ്ണവും കൂടിയതും വാടക കുറയാൻ കാരണമായിട്ടുണ്ട്.

You might also like

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

Top Picks for You
Top Picks for You