newsroom@amcainnews.com

യുകെയിൽ അഭയാർഥികൾക്ക് സ്ഥിരതാമസത്തിന് ഇനി വർഷങ്ങൾ കാത്തിരിക്കണം

യുകെയിൽ അഭയാർഥി പദവി ലഭിച്ചവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാൻ ഇനി 20 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഹോം സെക്രട്ടറി ഷബന മുഹമദ് തിങ്കളാഴ്ച പുതിയ അഭയാർഥി നയം പ്രഖ്യാപിക്കും. ചെറു ബോട്ടുകളിലൂടെ രാജ്യത്തേക്ക് കടന്നുകൂടി അഭയാർഥിത്വം ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനാണ് ഭരണകൂടത്തിന്റെ ഈ കർശന നടപടി. പുതുക്കിയ നയപ്രകാരം, ഇത്തരം കുടിയേറ്റക്കാർക്ക് താൽക്കാലികമായി മാത്രമേ അഭയാർഥിത്വം നൽകൂ, ഇത് ഓരോ വർഷം കൂടുന്തോറും പുതുക്കണം.

നിലവിൽ അഭയാർഥിത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലാവധി 5 വർഷത്തിൽ നിന്ന് രണ്ടര വർഷമായി കുറച്ചിട്ടുണ്ട്. എന്നാൽ പെർമനന്റ് റെസിഡൻസി ലഭിക്കാൻ 20 വർഷം കാത്തിരിക്കണം. അഭയാർഥി നയങ്ങൾ കർക്കശമാക്കിയ ഡെൻമാർക്കിന്റെ നടപടിയെ പിൻപറ്റിയാണ് യു.കെയുടെ ഈ പ്രഖ്യാപനം. ശിക്ഷാ നടപടിക്ക് സമാനമാണ് നയമെന്ന് ആരോപിച്ച് പുതിയ തീരുമാനത്തിനെതിരെ അഭയാർഥി വക്താക്കൾ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.

You might also like

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

നിയമാസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്, ഫലപ്രഖ്യാപനം മെയ് 4ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

Top Picks for You
Top Picks for You