ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ (UCP) ഡസനിലധികം കോക്കസ് അംഗങ്ങൾ റീകോൾ ഹർജികൾ നേരിടുന്നതിൽ പ്രീമിയർ മാത്രമാണ് കുറ്റക്കാരിയെന്ന് ആൽബർട്ട ഫെഡറേഷൻ ഓഫ് ലേബർ (AFL) പ്രസിഡന്റ് ഗിൽ മക്ഗോവൻ. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഗിൽ മക്ഗോവനും മറ്റ് ലേബർ നേതാക്കളും റീകോൾ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് ഡാനിയേൽ സ്മിത്ത് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്നും, റീകോൾ നിയമം തൻ്റെ സർക്കാരിനെതിരെ ഉപയോഗിക്കുമ്പോൾ അതിൽ ന്യായീകരണത്തിനാണ് പ്രീമിയർ ശ്രമിക്കുന്നതെന്നും മക്ഗോവൻ പ്രതികരിച്ചു.
റീകോൾ ഹർജികൾ AFL സംഘടിപ്പിക്കുകയോ, അതിനായി പണം നൽകുകയോ, ഒപ്പ് ശേഖരണത്തിനായി ആളുകളെ എത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് മക്ഗോവൻ വ്യക്തമാക്കി. പ്രീമിയറും ചില മന്ത്രിമാരും ഉന്നയിച്ച ഇത്തരം അവകാശവാദങ്ങൾ അദ്ദേഹം നിഷേധിച്ചു. ആൽബർട്ടയിലെ അധ്യാപകരുടെ പണിമുടക്ക് അവസാനിപ്പിക്കാൻ സർക്കാർ ‘നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിച്ചതിന് ശേഷം ഹർജികൾ കൊണ്ടുവരാൻ നോക്കിയെങ്കിലും അത്തരം കാര്യങ്ങളിൽ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് പിന്നീട് മനസ്സിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. റീകോൾ ഹർജികളെക്കുറിച്ചും ആളുകൾക്ക് എവിടെ ഒപ്പിടാമെന്നതിനെക്കുറിച്ചും വിവരം പ്രചരിപ്പിക്കുക മാത്രമാണ് നിലവിൽ താൻ ചെയ്യുന്നതെന്നും . സ്മിത്തിന്റെ കോക്കസിലെ 14 അംഗങ്ങളെ നീക്കം ചെയ്യാനുള്ള ഒപ്പ് ശേഖരണ കാമ്പയിനുകൾ നിലവിൽ നടക്കുന്നുണ്ട്.







