newsroom@amcainnews.com

USMCA കരാർ പുതുക്കാൻ തയ്യാർ: ട്രംപ്

യുഎസ്- മെക്സിക്കോ-കാനഡ ഉടമ്പടി (USMCA) പുതുക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന USMCA കരാറി​ന്റെ പുനഃപരിശോധനയ്ക്ക് മുന്നോടിയായായിരുന്നു കാർണിയുടെ രണ്ടാമത്തെ യുഎസ് സന്ദർശനം. വ്യാപാര വിഷയത്തിൽ യുഎസും കാനഡയും തമ്മിൽ സ്വാഭാവികമായ മത്സരമുണ്ടെങ്കിലും പരസ്പര സ്നേഹവുമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരുമിച്ച് നിന്നാൽ കൂടുതൽ ശക്തരാകാൻ കഴിയുന്ന നിരവധി മേഖലകളിലാണ് തങ്ങൾ ശ്രദ്ധ ചെലുത്തുന്നതെന്ന് മാർക്ക് കാർണി അറിയിച്ചു. സ്റ്റീൽ, അലുമിനിയം പോലുള്ള ചില മേഖലകളിൽ യുഎസ് ഏർപ്പെടുത്തിയ താരിഫുകളിൽ ഇളവ് നേടുകയായിരുന്നു കാർണിയുടെ വാഷിങ്ടൺ സന്ദർശനത്തി​ന്റെ ലക്ഷ്യം.

കാനഡയുടെ കയറ്റുമതിയുടെ മുക്കാൽ ഭാഗത്തിലധികവും യുഎസിലേക്കാണ് പോകുന്നത് എന്നതിനാൽ, ഈ വ്യാപാരക്കരാറിൻ്റെ ഭാവി കാനഡയ്ക്ക് നിർണ്ണായകമാണ്. ട്രംപിൻ്റെ കാനഡയോടുള്ള വ്യാപാരയുദ്ധവും കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന പരാമർശങ്ങളും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ ഏറ്റവും മോശം അവസ്ഥയിലാണെന്ന് മുൻ കനേഡിയൻ അംബാസഡർ ഫ്രാങ്ക് മക്കെന്ന അഭിപ്രായപ്പെട്ടു.

You might also like

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

വിമാന ഇന്ധനവില കുതിച്ചുയരുന്നു; വേനൽക്കാല യാത്രകൾക്ക് ചിലവേറും

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

Top Picks for You
Top Picks for You