newsroom@amcainnews.com

അനധികൃത കുടിയേറ്റത്തിനിടെ ഗര്‍ഭിണി മരിച്ച സംഭവം: പ്രതിയെ യുഎസിന് കൈമാറി

കെബെക്ക്-യുഎസ് അതിർത്തിയിലൂടെ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഗര്‍ഭിണി മരിച്ച സംഭവത്തിൽ പ്രതിയെ യുഎസിന് കൈമാറി. മെക്സിക്കൻ യുവതി അന കാരെന്‍ വാസ്‌ക്വസ്-ഫ്‌ലോറസിനെയാണ് 2023-ല്‍ ന്യൂയോര്‍ക്കിലെ തണുത്തുറഞ്ഞ ഗ്രേറ്റ് ചാസി നദിയില്‍ മരിച്ച നിലയിൽ കണ്ടത്തിയത്. കേസിൽ കൊളംബിയ സ്വദേശി ജാദര്‍ അഗസ്റ്റോ ഉറിബെ-തോബാര്‍ (36) നെയാണ് കെബെക്ക് സർക്കാർ അമേരിക്കയ്ക്ക് കൈമാറിയത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാര്യയുടെ തിരോധാനത്തെക്കുറിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് കാല്‍നടയായി അമേരിക്കന്‍ അതിര്‍ത്തി കടത്തുന്നതിന് 2,500 യുഎസ് ഡോളര്‍ ആവശ്യപ്പെട്ട പ്രതി ജാദര്‍ അഗസ്റ്റോ ഉറിബെ-തോബാര്‍ തണുത്തുറഞ്ഞ നദി കടക്കാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു.

You might also like

ആൽബർട്ടയിലെ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞ 70 ദശലക്ഷം ഡോളറിന്റെ തുർക്കിഷ് മരുന്നുകൾ ഒടുവിൽ നശിപ്പിച്ചു

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

‘കൽക്കരിയല്ല, കുടിവെള്ളമാണ് പ്രധാനം’; കൽക്കരി ഖനനത്തിനെതിരെ ആൽബർട്ടയിൽ ജനകീയ പ്രക്ഷോഭം; കാമ്പയിനുമായി ഗായകൻ കോർബ് ലണ്ട്

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ

വക്കീൽ ഫീസ് കുറയും, നീതി വേഗത്തിലാകും; ഇഞ്ചുറി ക്ലെയിമുകൾക്ക് ഇനി ‘AI വക്കീൽ! ആൽബർട്ടയിൽ പെയ്‌ൻവർത്തിന്റെ പുതിയ ചുവടുവെപ്പ്

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 19 മരണം

Top Picks for You
Top Picks for You