newsroom@amcainnews.com

വേതന വർധന, ജോലിഭാരം, ബോണസ്… വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെബെക്ക് ഡേകെയർ ജീവനക്കാരുടെ മൂന്ന് ദിവസത്തെ സമരം അഞ്ച് ദിവസത്തേക്ക് നീട്ടി

മൺട്രിയോൾ: വേതന വർധന, ജോലിഭാരം, ബോണസ്, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കുള്ള സഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആരംഭിച്ച മൂന്ന് ദിവസത്തെ സമരം അഞ്ചിലേക്ക് നീട്ടി കെബെക്ക് ഡേകെയർ ജീവനക്കാർ (സിപിഇ). ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്ന പണിമുടക്ക് അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തുടരുമെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഡി ലാ സാൻ്റെ എറ്റ് ഡെസ് സർവീസ് സോഷ്യാക്സ് (എഫ്എസ്എസ്എസ്) വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രവിശ്യയിലെ 400 ഡേകെയറുകളിലെ ജീവനക്കാരാണ് പണിമുടക്കിയിരിക്കുന്നത്.

ഡേകെയർ ജീവനക്കാരുടെ കൂട്ടായ കരാറുകൾ പുതുക്കാൻ കെബെക്ക് സർക്കാരുമായുള്ള ചർച്ച മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കെബെക്ക് ട്രഷറി ബോർഡ് 2024 മെയ് മാസത്തിൽ ശിശുസംരക്ഷണ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന എല്ലാ യൂണിയനുകൾക്കും പുതിയ ഓഫറുകൾ നൽകിയിരുന്നു.

You might also like

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

Top Picks for You
Top Picks for You