newsroom@amcainnews.com

ക്രൗൺ റോയൽ കമ്പനിയുടെ ഒൻ്റാരിയോയിലെ ബോട്ട്ലിങ് പ്ലാൻ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധം

ഒൻ്റാരിയോ: ക്രൗൺ റോയൽ കമ്പനിയുടെ ഒൻ്റാരിയോയിലെ ബോട്ട്ലിങ് പ്ലാൻ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നു. ക്രൗൺ റോയൽ വിസ്കിയുടെ ഒരു മുഴുവൻ കുപ്പിയും പുറത്തേക്കൊഴിച്ച് കളഞ്ഞാണ് പ്രീമിയർ ഡഗ് ഫോർഡ് പ്രതിഷേധം അറിയിച്ചത്. ഒൻ്റാരിയോയിലെ ആംഹെർസ്റ്റ്ബർഗിലുള്ള പ്ലാൻ്റ് അടച്ചുപൂട്ടുന്നതിനെതിരെയാണ് ഫോർഡ് വിമർശനവുമായി രംഗത്തെത്തിയത്. വടക്കേ അമേരിക്കൻ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി കമ്പനിയുടെ ചില പ്രവർത്തനങ്ങൾ യുഎസിലേക്ക് മാറ്റുകയാണെന്നാണ് കമ്പനി മേധാവി ഡിയാജിയോ കഴിഞ്ഞ ആഴ്ച പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

യുഎസ് വിപണിക്കായാണ് ആംഹെർസ്റ്റ്ബർഗിലേക്ക് ബോട്ട്ലിംഗ് സംവിധാനം യുഎസിലേക്ക് മാറുന്നത്. അതേസമയം കനേഡിയൻ ഉപഭോക്താക്കൾക്കുള്ള ബോട്ട്ലിംഗ് ക്യൂബയിലെ വാലിഫീൽഡിലേക്ക് മാറ്റും. ഒൻ്റാരിയോയിലെ ബോട്ട്ലിങ് പ്ലാൻ്റ് 2026 ഫെബ്രുവരിയിൽ അടച്ചുപൂട്ടും. ഏകദേശം 200 പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. ബോട്ടലിംഗ് സംവിധാനം നിർത്താനുള്ള നീക്കം ഒൻ്റാരിയോ നിവാസികളെ വേദനിപ്പിക്കുന്നുവെന്നും ക്രൗൺ റോയലിൽ ജോലി ചെയ്യുന്ന ആളുകളെ ഉപദ്രവിക്കുകയാണ് കമ്പനി ചെയ്യുന്നതെന്നും പ്രീമിയർ ഫോർഡ് പറഞ്ഞു.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

Top Picks for You
Top Picks for You