newsroom@amcainnews.com

ദാരിദ്ര്യം വർധിപ്പിക്കും: ആൽബർട്ടയുടെ പുതിയ ഭിന്നശേഷി പദ്ധതിക്കെതിരെ പ്രതിഷേധം

ആൽബർ സർക്കാരിന്റെ പുതിയ ഭിന്നശേഷി സഹായ പദ്ധതി (Alberta Disability Assistance Program – ADAP)ക്കെതിരെ പ്രതിഷേധവുമായി പ്രവിശ്യയിലെ ഭിന്നശേഷി അവകാശ പ്രവർത്തകർ. പദ്ധതി, നിലവിൽ സഹായം സ്വീകരിക്കുന്നവരുടെ ദാരിദ്ര്യം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പുതിയ പദ്ധതിയിൽ ജോലി ചെയ്താൽ കൂടുതൽ വരുമാനം കൈവശം വെക്കാൻ കഴിയുമെങ്കിലും, പ്രതിമാസ സഹായധനം 200 ഡോളർ കുറയും. നിലവിൽ AISH (Assured Income for the Severely Handicapped) പദ്ധതിയുടെ ഗുണഭോക്താക്കളായ നിരവധിപേർ ADAP എന്ന പുതിയ പദ്ധതി ആശങ്കാജനകമാണെന്ന് അഭിപ്രായപ്പെട്ടു. ജൂലൈയിൽ ആരംഭിക്കുന്ന പുതിയ പദ്ധതി പ്രകാരം AISH ഗുണഭോക്താക്കളെ ADAP-യിലേക്ക് മാറ്റിയേക്കാം. പുതിയ അപേക്ഷകർക്ക് AISH, ADAP എന്നിവയ്ക്കായി ഒരേസമയം അപേക്ഷിക്കാം.

അതേസമയം, നിലവിലെ AISH പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയില്ലാത്ത ആയിരക്കണക്കിന് ആളുകൾക്ക് പുതിയ പദ്ധതി പ്രയോജനകരമാകുമെന്ന് ആൽബർട്ട സോഷ്യൽ സർവീസസ് മന്ത്രി ജേസൺ നിക്സൺ വ്യക്തമാക്കി. എന്നാൽ, ഭിന്നശേഷിക്കാരായ പലർക്കും ദീർഘകാലത്തേക്ക് മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയില്ലെന്നും, മന്ദഗതിയിലുള്ള തൊഴിൽ വിപണിയിൽ തങ്ങൾക്ക് അനുയോജ്യമായ ജോലികൾ കുറവാണെന്നും ഭിന്നശേഷി അവകാശ പ്രവർത്തകർ പറയുന്നു. ADAP-യിലേക്ക് മാറിയാൽ, തങ്ങൾക്ക് ആവശ്യങ്ങൾക്കനുസരിച്ചുള്ള ജോലി കണ്ടെത്തേണ്ടിവരുമെന്നും, അതിനുള്ള തൊഴിലവസരങ്ങൾ പ്രവിശ്യയിൽ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

ടൊറന്റോയെ നടുക്കിയ ക്രൂരമായ കൂട്ടബലാത്സംഗം; ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച രണ്ട് പ്രതികൾക്കും കഠിനശിക്ഷ വിധിച്ച് കോടതി

ഇറാൻ-ഇസ്രായേൽ യുദ്ധഭീതി: ആഗോള വിപണിയിൽ അനിശ്ചിതത്വം; എണ്ണവില കുതിക്കുമ്പോൾ ഓഹരി വിപണികൾ സമ്മർദ്ദത്തിൽ

കാനഡയുടെ അത്ഭുതക്കാഴ്ചകൾ; നിങ്ങളുടെ യാത്രാപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട അപൂർവ്വ സുന്ദരമായ ഇടങ്ങൾ

സ്തനാർബുദ നിർണ്ണയം ഇനി കൂടുതൽ എളുപ്പം; മാനിറ്റോബ സർവ്വകലാശാലയുടെ പുതിയ കണ്ടെത്തൽ

11 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ജപ്പാനിലെ കാട്ടുതീ അണച്ചു; 30 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ദുരന്തം

Top Picks for You
Top Picks for You