newsroom@amcainnews.com

ലിബറൽ സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി മാർക് കാർണി

ഓട്ടവ: ലിബറൽ സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന മൂന്ന് മുതൽ അഞ്ച് വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കാബിനറ്റ് മന്ത്രിമാർക്കും സ്റ്റേറ്റ് സെക്രട്ടറിമാർക്കും പ്രധാനമന്ത്രി മാർക് കാർണിയുടെ നിർദ്ദേശം. ജൂലൈ എട്ടാം തീയതി അയച്ച കത്തിലാണ് അദ്ദേഹം ഓരോരുത്തരോടും ഇക്കാര്യം ആവശ്യപ്പെട്ടത്. മെയ് മാസത്തിൽ, മന്ത്രിസഭ ശ്രദ്ധ പതിപ്പിക്കേണ്ട പ്രധാന ഏഴ് ലക്ഷ്യങ്ങൾ കാർണി മുന്നോട്ട് വച്ചിരുന്നു. അമേരിക്കയുമായുള്ള സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കൂടുതൽ ഏകീകൃതവും കാര്യക്ഷമവുമായ കനേഡിയൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക, ഭവന നിർമ്മാണം മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു കാർണി മുന്നോട്ട് വച്ചത്. ഇതിൻ്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശം.

ലഭ്യമായ ബജറ്റുകളും അധികാരങ്ങളും ഉപയോഗിച്ച്, തങ്ങളുടെ കർമ്മ പദ്ധതികൾ സമർപ്പിക്കാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. അതിനായി മൂന്നാഴ്ചയിൽ താഴെ സമയമാണ് നൽകിയിട്ടുള്ളത്. കനേഡിയൻ പൗരന്മാരുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റമുണ്ടാക്കുന്ന, പുതിയ ആശയങ്ങൾ കൊണ്ടുവരാനാണ് കാർണി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കാബിനറ്റ് കമ്മിറ്റികൾ പദ്ധതികൾ ട്രാക്ക് ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

You might also like

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

Top Picks for You
Top Picks for You