newsroom@amcainnews.com

കരുതലോടെ കവചമൊരുക്കും; പാകിസ്ഥാന്റെ ലക്ഷ്യങ്ങളെ തകർക്കാൻ 9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ 51.41 കോടി രൂപ അനുവദിച്ച് പഞ്ചാബ് സർക്കാർ

പഞ്ചാബ്: പാകിസ്ഥാന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി പഞ്ചാബ് മാറിയതിന്റെ പശ്ചാത്തലത്തിൽ ആന്റി ഡ്രോൺ സംവിധാനമൊരുക്കാൻ മന്ത്രിസഭാ യോ​ഗ തീരുമാനം. 9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ 51.41 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലായിരുന്നു തീരുമാനം. സംസ്ഥാന സർക്കാരിന്റെ സ്വന്തം നിലയിൽ തന്നെ ആന്റി ഡ്രോൺ സിസ്റ്റം സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലൊക്കെ സ്ഥാപിക്കാനുള്ള തീരുമാനമാണ് പഞ്ചാബ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

532 കിലോമീറ്റർ വരുന്ന സംസ്ഥാന അതിർത്തിയിലാണ് ആന്റി ഡ്രോൺ സംവിധാനം സ്ഥാപിക്കുക എന്നും മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനായി 51.41 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. 6 അതിർത്തി ജില്ലകളിലായിരിക്കും ആന്റി ഡ്രോൺ സിസ്റ്റം സ്ഥാപിക്കുക എന്നാണ് നിലവിൽ പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ എപ്പോഴാണ് ഇവ സ്ഥാപിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നടപടികൾ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പഞ്ചാബിൽ ശക്തമായ ആന്റി ഡ്രോൺ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ഇപ്പോൾ പുതിയ തീരുമാനം. കൂടാതെ അമൃത്സറിൽ ഡ്രോണുകൾ പറത്തുന്നത് നിരോധിച്ച് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

You might also like

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

Top Picks for You
Top Picks for You